play-sharp-fill
നിഖിൽ അശോക് ജോഷി ആഡംബര പ്രിയനായ കുറ്റവാളി; മാസചിലവിന് വേണ്ടിവരുന്നത് ലക്ഷങ്ങൾ; മോഷണത്തിനുള്ള പരിശീലനം നേടിയത് ഇന്റർനെറ്റിലൂടെ

നിഖിൽ അശോക് ജോഷി ആഡംബര പ്രിയനായ കുറ്റവാളി; മാസചിലവിന് വേണ്ടിവരുന്നത് ലക്ഷങ്ങൾ; മോഷണത്തിനുള്ള പരിശീലനം നേടിയത് ഇന്റർനെറ്റിലൂടെ

സ്വന്തം ലേഖകൻ

പാലക്കാട് : മരുത റോഡ് സഹകരണ ബാങ്ക് കവർച്ച നടത്തിയ പ്രതി നിഖിൽ അശോക് ജോഷി എന്ന പരേഷ് അംബുർലി ആഡംബര ജീവിതമാണ് നയിച്ചു വന്നിരുന്നത്.

മുൻപ് മഹാരാഷ്ട്ര, ഗോവ എന്നീ സംസ്ഥാനങ്ങളിൽ സ്വർണ്ണക്കടത്ത്, കൊലപാതകം, കൊലപാതകശ്രമം എന്നീ കേസ്സുകളിലെ പ്രതിയാണ് ഇയാൾ. വിവാഹ മോചിതനായ നിഖിൽ ആഡംബര ഹോട്ടലുകളിൽ ഒറ്റക്കാണ് താമസിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കിട്ടുന്ന പണമെല്ലാം ആഡംഭര ജീവിതത്തിനും, കൂട്ടുകാരുമായി പാർട്ടികൾ നടത്തി ആഘോഷിക്കുവാനുമാണ് പ്രതി ചിലവഴിച്ചിരുന്നത്. ലക്ഷങ്ങളാണ് ഓരോ മാസവും ചിലവിനായി വേണ്ടി വരുന്നത്.

ഗോവയിലെ “സുപ്പാരി കില്ലേഴ്സ്” എന്ന അഞ്ചംഗ ഗുണ്ടാസംഘത്തിൻ്റെ തലവനായി വർഷങ്ങളോളം വിലസിയിരുന്നു.

പത്താം ക്ലാസ്സുവരെ മാത്രം വിദ്യാഭ്യാസ യോഗ്യതയുള്ള നിഖിൽ ഇൻറർനെറ്റിൽ നിന്നുമാണ് മോഷണത്തിനുള്ള വൈദഗ്ദ്യം നേടിയത്.

പ്രതി കൂടുതൽ കവർച്ചകൾ നടത്തിയിട്ടുണ്ടോ എന്ന് പോലീസ് അന്വേഷിച്ചു വരികയാണ്.