play-sharp-fill
രാത്രികാലങ്ങളിൽ ഹൈവേയിൽ അനധികൃത പണപ്പിരിവ്; രണ്ട് പൊലീസുകാർക്ക് സസ്പെൻഷൻ

രാത്രികാലങ്ങളിൽ ഹൈവേയിൽ അനധികൃത പണപ്പിരിവ്; രണ്ട് പൊലീസുകാർക്ക് സസ്പെൻഷൻ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: രാത്രികാലങ്ങളിൽ ഹൈവേയിൽ അനധികൃത പണപ്പിരിവ് നടത്തിയ രണ്ട് പോലീസുകാർക്ക് സസ്‌പെൻഷൻ.

പാറശാല സ്‌റ്റേഷനിലെ ഗ്രേഡ് എസ്‌ഐ ജ്യോതിഷ് കുമാർ, ഡ്രൈവർ അനിൽകുമാർ എന്നിവർക്കാണ് സസ്‌പെൻഷൻ. ഇവരുടെ ജീപ്പിൽ നിന്നും വിജിലൻസ് പണം പിടികൂടിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രണ്ടാഴ്‌ച മുൻപ് വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിലാണ് ഈ രണ്ട് ഉദ്യോഗസ്‌ഥരും സഞ്ചരിച്ചിരുന്ന വാഹനത്തിൽ നിന്ന് കണക്കിൽ പെടാത്ത 13960 രൂപ പിടികൂടിയത്.

ഇവർ രാത്രികാല പട്രോളിംഗ് നടത്തുമ്പോൾ അനധികൃതമായി തമിഴ്‌നാട്ടിൽ നിന്നും കേരളത്തിലേക്ക് സാധനങ്ങൾ കടത്തുന്ന വാഹനങ്ങളിൽ നിന്നും മറ്റും പണപ്പിരിവ് നടത്തുന്നു എന്ന വിവരത്തെ തുടർന്നാണ് വിജിലൻസ് പരിശോധന നടത്തിയത്.