play-sharp-fill
12-ാം ശമ്പള കമ്മീഷനെ ഉടൻ നിയമിക്കുക :കേരള എൻ ജി ഒ അസോസിയേഷൻ കോട്ടയം ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.

12-ാം ശമ്പള കമ്മീഷനെ ഉടൻ നിയമിക്കുക :കേരള എൻ ജി ഒ അസോസിയേഷൻ കോട്ടയം ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.

കോട്ടയം : സംസ്ഥാന ജീവനക്കാരുടെ ശമ്പളം പരിഷ്ക്കരിക്കുവാനുള്ള 12-ാം ശമ്പള പരിഷ്ക്കരണ കമ്മിഷനെ ഉടൻ നിയമിക്കണമെന്ന് കേരള എൻ ജി ഒ അസോസിയേഷൻ 49-ാം കോട്ടയം ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.

2019 ലെ ശബള പരിഷ്ക്കരണ കുടിശികയും 19 % കുടിശിക ക്ഷാമബത്തയും ഉടൻ വിതരണം ചെയ്യണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.

ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് ചേർന്ന ജില്ലാ കൗൺസിൽ യോഗം സംസ്ഥാന സെക്രട്ടറി രഞ്ജു കെ മാത്യു ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻ്റ് സതീഷ് ജോർജ് അധ്യക്ഷത വഹിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജില്ലാ സെക്രട്ടറി സോജോ തോമസ് അവതരിപ്പിച്ച റിപ്പോർട്ടും ട്രഷറർ സഞ്ജയ് എസ് നായർ അവതരിപ്പിച്ച കണക്കും കൗൺസിൽ യോഗം പാസാക്കി. തുടർന്ന് നടന്ന ചർച്ചയ്ക്ക് സംസ്ഥാന സെക്രട്ടറി വി.പി. ബോബിൻ , സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം അഷ്റഫ് പറപ്പള്ളി എന്നിവർ നേതൃത്വം നൽകി.

ഇന്ന് രാവിലെ കോട്ടയം റെഡ് ക്രോസ് ടവ്വറിൽ നടന്ന സമ്മേളനം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ ഉദ്ഘാടനം ചെയ്തു. ഫ്രാൻസിസ് ജോർജ് എം പി. , നാട്ടകം സുരേഷ് എന്നിവർ പ്രസംഗിക്കും.

പ്രതിനിധി സമ്മേളനം സംസ്ഥാന പ്രസിഡൻ്റ് ചവറ ജയകുമാറും സംഘടനാ ചർച്ച ജനറൽ സെക്രട്ടറി എ എം ജാഫർ ഖാനും യാത്രയയപ്പ് സമ്മേളനം ചാണ്ടി ഉമ്മൻ എം എൽഎ യും ഉദ്ഘാടനം ചെയ്യും.