സംസ്ഥാന ബഡ്ജറ്റ് : ജീവനക്കാർ കളക്ട്രേറ്റിൽ പ്രതിഷേധ പ്രകടനം നടത്തി

സംസ്ഥാന ബഡ്ജറ്റ് : ജീവനക്കാർ കളക്ട്രേറ്റിൽ പ്രതിഷേധ പ്രകടനം നടത്തി

സ്വന്തം ലേഖകൻ

കോട്ടയം : സംസ്ഥാന ബഡ്ജറ്റിൽ ജീവനക്കാരെ അവഗണിക്കുകയും പഴയ പ്രഖ്യാപനങ്ങൾ മാത്രം വീണ്ടും പ്രഖ്യാപിക്കുകയും ശബള പരിഷ്‌ക്കരണത്തിന് തുക വകയിരുത്താതതിലും പ്രതിഷേധിച്ച് കേരള എൻ ജി ഒ അസോസിയേഷൻ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ജീവനക്കാർ കളക്ട്രേറ്റിൽ പ്രതിഷേധ പ്രകടനവും യോഗവും നടത്തി.

ജില്ലാ വൈസ് പ്രസിഡന്റ് ജെ ജോബിൻസന്റെ അധ്യക്ഷതയിൽ ചേർന്ന പ്രതിഷേധ യോഗം അസോസിയേഷൻ സംസ്ഥാന സെക്രട്ടറി രഞ്ജു കെ മാത്യു ഉദ്ഘാടനം ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സതീഷ് ജോർജ് സംസ്ഥാന കമ്മറ്റി അംഗം ഷീജ ബീവി പി.എച്ച് , ബെന്നി ജോർജ് , കണ്ണൻ ആൻഡ്രൂസ് ,ജില്ലാ ഭാരവാഹികളായ അനൂപ് പ്രാപ്പുഴ , റോബി ജെ , സ്മിത രവി എന്നിവർ പ്രസംഗിച്ചു. ഷാജിമോൻ ഏബ്രഹാം , സജിമോൻ ഏബ്രഹാം , പി.എൻ . ചന്ദ്രബാബു , പ്രതീഷ് കുമാർ , എം.സി. ജോണിക്കുട്ടി , രാജേഷ് വി.ജി. , ഗോപകുമാർ വി.ആർ എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി