കറുത്ത വസ്ത്രം അണിഞ്ഞ് കോട്ടയം മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഓഫീസിൽ നിന്നുള്ള എൻജിഒ അസോസിയേഷൻ്റെ പ്രതിഷേധ മാർച്ച് ജനുവരി 24ന്
ഗാന്ധിനഗർ: അവകാശ നിഷേധത്തിനെതിരെ സ്റ്റേറ്റ് എംപ്ലോയീസ് ആൻ്റ് ടീച്ചേഴ്സ് ഓർഗനൈസേഷൻ്റെ (സെറ്റോ) ‘ നേതൃത്വത്തിൽ സംസ്ഥാന ജീവനക്കാരും അദ്ധ്യാപകരും പണിമുടക്കുന്നു.
24ന് നടക്കുന്ന പണിമുടക്കിൻ്റെ ഭാഗമായി ചൊവ്വാഴ്ച രാവിലെ 12 ന് കോട്ടയം മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ആഫീസിൻ്റെ മുൻവശത്തു നിന്നും എൻ ജി ഒ അസോസിയേഷൻ ബ്രാഞ്ച് കമ്മറ്റിയുടെ ഭാരവാഹികളായ എ ജി പോൾ, പി ബി ബിജുമോൻ, ഷാഹുൽ ഹമീദ് ,എം കെ ജയ്മോൻ എന്നിവരുടെ നേതൃത്വത്തിൽ സൂപ്രണ്ട് ആഫീസ് പടിക്കലേക്ക് കറുത്ത വസ്ത്രമണിഞ്ഞ് മാർച്ച് നടത്തുന്നു.
ആറ് ഗഡു(18%) ക്ഷാമബത്ത കുടിശിക അനുവദിക്കുക, ലീവ് സറണ്ടർ പുന:സ്ഥാപിക്കുക, 2019 ലെ ശബള പരിഷ്കരണ കുടിശിഖ അനുവദിക്കുക,പങ്കാളിത്ത പെൻഷൻ പിൻവലിക്കുക,മെഡിസെപ്പിലെ അപാകതകൾ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് മാർച്ച്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0