സമൂഹത്തിന് ഭീഷണിയായ സിഐയ്ക്ക് സസ്‌പെൻഷൻ ; കോട്ടയം ക്രൈംബ്രാഞ്ച് സി.ഐ എൻ.ജി ശ്രീമോന്റെ തൊപ്പി ഹൈക്കോടതി തെറിപ്പിച്ചു

സമൂഹത്തിന് ഭീഷണിയായ സിഐയ്ക്ക് സസ്‌പെൻഷൻ ; കോട്ടയം ക്രൈംബ്രാഞ്ച് സി.ഐ എൻ.ജി ശ്രീമോന്റെ തൊപ്പി ഹൈക്കോടതി തെറിപ്പിച്ചു

സ്വന്തം ലേഖകൻ

കൊച്ചി: പരാതിക്കാർക്ക് ഭീഷണിയായ തൊടുപുഴ മുൻ സിഐയും നിലവിൽ കോട്ടയം ക്രൈംബ്രാഞ്ച് സിഐയുമായ എൻ.ജി.ശ്രീമോനെ സർവീസിൽ  നിന്ന് സസ്‌പെൻഡ് ചെയ്തു. നടപടി സിഐയെ സർവീസിൽ നിന്നും സസ്പെൻഡ് ചെയ്യാൻ ഹൈക്കോടതി ഉത്തരവിട്ടതിനെ തുടർന്ന്. ക്രൈംബ്രാഞ്ച് എഡിജിപിയാണ് നടപടിയെടുത്തിരിക്കുന്നത്.

 

കേസുകളിൽ വ്യാപകമായി ഇടപെട്ട് ഇയാൾ പരാതിക്കാരെ പീഡിപ്പിക്കുന്നുവെന്ന പരാതികളുടെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി സസ്‌പെൻഷൻ ആവശ്യപ്പെട്ടത്. ഇടുക്കി സ്വദേശി ബേബിച്ചൻ വർക്കി നൽകിയ പരാതി പരിഗണിച്ച് ജസ്റ്റീസ് മുഹമ്മദ് മുഷ്താഖാണ് ഉത്തരവ് പുറപ്പെടുവിച്ചത്. മുപ്പതോളം പരാതികളിൽ കോടതി വിജിലൻസ് അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്. അന്വേഷണം അടിയന്തരമായി നടത്താൻ വിജിലൻസ് ഐ.ജി എച്ച്.വെങ്കിടേഷിന് കോടതി നോട്ടീസ് നൽകി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സിഐ എൻ.ജി ശ്രീമോനെതിരെ കടുത്ത വിമർശനമാണ് ഹൈക്കോടതി നടത്തിയത്. ഇത്തരം ഉദ്യോഗസ്ഥർ സമൂഹത്തിന് ഭീഷണിയാണെന്ന് നിരീക്ഷിച്ച കോടതി ഒരു നിമിഷം പോലും ഇയാളെ സർവീസിൽ ഇരുത്തരുതെന്നും ഹൈക്കോടതി പറഞ്ഞു.