Spread the love

നെയ്യാറ്റിൻകര: ഉദിയൻകുളങ്ങരയിൽ നിയന്ത്രണം നഷ്ടപ്പെട്ട കാർ ഓട്ടോറിക്ഷയിലും കെഎസ്‌ആർടിസി ബസിലും ഇടിച്ചുകയറി അപകടം. തമിഴ്നാട് സ്വദേശികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്.

video
play-sharp-fill

അപകടസമയത്ത് കാറിൽ ഒരു കുട്ടിയടക്കം മൂന്ന് പേരുണ്ടായിരുന്നു. ഇടിയുടെ ആഘാതത്തിൽ കുട്ടി റോഡിലേക്ക് തെറിച്ചുവീണു. ബസിലുണ്ടായിരുന്ന ആറുപേർക്ക് പരിക്കേറ്റതായി വിവരം ലഭിച്ചിട്ടുണ്ട്. ഓട്ടോറിക്ഷാ ഡ്രൈവർക്കും നിസ്സാര പരിക്കേറ്റു.

അപകടം നടന്നയുടൻ നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തി. തുടർന്ന് പൊലീസും സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു. കാറിലുണ്ടായിരുന്നവരെയും മറ്റ് പരിക്കേറ്റവരെയും ആശുപത്രിയിലേക്ക് മാറ്റി. അപകടത്തിന്റെ കാരണം സംബന്ധിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group