Spread the love

ബെംഗളൂരു: നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ബെംഗളൂരുവിൽ നാളെ കോക്റോച്ച് ജനത പാർട്ടി (സിജെപി) പ്രതിഷേധം സംഘടിപ്പിക്കും. കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ടാണ് പ്രതിഷേധം.

video
play-sharp-fill

നഗരത്തിലെ ഫ്രീഡം പാർക്കിൽ വൈകിട്ട് 4 മുതൽ 6 വരെയാണ് പ്രതിഷേധ പരിപാടി. അധ്യാപകരും വിദ്യാർത്ഥികളും രക്ഷിതാക്കളും പ്രതിഷേധത്തിൽ പങ്കെടുക്കണമെന്ന് സിജെപി വക്താവ് സൗരവ് ദാസ് ആഹ്വാനം ചെയ്തു.

നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട ക്രമക്കേടുകളും ചോദ്യപേപ്പർ ചോർച്ചയും പുറത്തുവന്നതിനെ തുടർന്ന് രാജ്യവ്യാപകമായി പ്രതിഷേധം ശക്തമായിരിക്കുകയാണ്. ദില്ലിയിലെ ജന്തർ മന്തറിൽ നടന്ന പ്രതിഷേധത്തിന് പിന്നാലെയാണ് ബെംഗളൂരുവിലും സമരപരിപാടി സംഘടിപ്പിക്കുന്നത്. ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ ഭാവിയെ ബാധിച്ച സംഭവത്തിൽ വിവിധ വിദ്യാർത്ഥി സംഘടനകളും രാഷ്ട്രീയ പാർട്ടികളും രാജ്യത്തെ വിവിധ നഗരങ്ങളിൽ പ്രതിഷേധവുമായി രംഗത്തുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group