play-sharp-fill
വിദ്യാർത്ഥികളെ കേന്ദ്രീകരിച്ച് വിൽപ്പന: അന്യസംസ്ഥാനത്തു നിന്നും കടത്താൻ ശ്രമിച്ച 8 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ

വിദ്യാർത്ഥികളെ കേന്ദ്രീകരിച്ച് വിൽപ്പന: അന്യസംസ്ഥാനത്തു നിന്നും കടത്താൻ ശ്രമിച്ച 8 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ

 

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ എട്ട് കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ. പ്രാവച്ചമ്പലം സ്വദേശി റഹീമിനെയാണ് (28 ) നെയ്യാറ്റിൻകര എക്സൈസ് റേഞ്ച് അറസ്റ്റ് ചെയ്തത്.

 

രഹസ്യവിവരത്തെ തുടർന്ന് പള്ളിച്ചൽ നടത്തിയ വാഹന പരിശോധനയിലാണ് യുവാവിനെ എട്ട് കിലോഗ്രാം കഞ്ചാവ് എക്സൈസ്  കണ്ടെത്തിയത്.

 

വിപണിയിൽ തന്നെ രണ്ട് ലക്ഷം രൂപ വിലമതിക്കുന്ന കഞ്ചാവാണ് ഇയാളിൽ നിന്ന് പിടികൂടിയത്. സ്കൂൾ, കോളേജ് വിദ്യാർത്ഥികളെ കേന്ദ്രീകരിച്ച് വിൽപന നടത്താനാണ് ഇയാൾ സംസ്ഥാനത്തിന് പുറത്തു നിന്ന് കഞ്ചാവ് കടത്തിക്കൊണ്ടു വന്നതൊന്നും എക്സൈസ് റേഞ്ച് സംഘം പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group