play-sharp-fill
കോട്ടയം കടുത്തുരുത്തി സ്വദേശികളുടെ ഒരു വയസുള്ള കു‍ഞ്ഞ് ന്യൂയോര്‍ക്കില്‍ വാഹനാപകടത്തില്‍ മരിച്ചു

കോട്ടയം കടുത്തുരുത്തി സ്വദേശികളുടെ ഒരു വയസുള്ള കു‍ഞ്ഞ് ന്യൂയോര്‍ക്കില്‍ വാഹനാപകടത്തില്‍ മരിച്ചു

കടുത്തുരുത്തി: മലയാളി ദമ്പതികളുടെ ഒരു വയസുള്ള കു‍ഞ്ഞ് ന്യൂയോര്‍ക്കില്‍ വാഹനാപകടത്തില്‍ മരിച്ചു.

മോനിപ്പള്ളി കുന്നക്കാട്ട് മലയില്‍ റോജറിന്‍റെയും, കടുത്തുരുത്തി ആപ്പാഞ്ചിറ പൂഴിക്കോല്‍ ചമ്പനിയില്‍ ചിന്നുവിന്‍റെയും മകള്‍ ജസീന്ത റോജര്‍ ആണ് ന്യൂയോര്‍ക്കില്‍ വാഹനാപകടത്തില്‍ മരിച്ചത്.

മൂത്ത കുട്ടിയായ ജോഫിയേലിനെ സ്കൂളില്‍ വിട്ടശേഷം തിരികെ പോകുമ്പോള്‍ കാര്‍ ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ ന്യൂയോര്‍ക്കില്‍ നഴ്സായ കുട്ടിയുടെ അമ്മ ചിന്നു (31)വിനും സാരമായി പരിക്കേറ്റു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രണ്ടാമത്തെ കുട്ടി ജോഹാൻ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ചിന്നുവാണ് കാര്‍ ഓടിച്ചിരുന്നത്.

ദമ്പതികളുടെ ഇളയ കുഞ്ഞാണ് ജസീന്ത. കുഞ്ഞിന്‍റെ മാമ്മോദീസ ചടങ്ങുകള്‍ക്കായി കഴിഞ്ഞ സെപ്തംബറില്‍ കുടുംബം നാട്ടിലെത്തിയിരുന്നു. സംസ്കാരം പിന്നീട്.