പുതുവത്സരാഘോഷം ഒമിക്രോൺ വ്യാപനത്തിന് സാധ്യത; കോട്ടയത്ത് ജനുവരി രണ്ടു വരെ രാത്രി പത്ത് മുതല്‍ രാവിലെ അഞ്ചു വരെ ആൾക്കൂട്ടങ്ങൾക്കും ആഘോഷങ്ങൾക്കും വിലക്ക്

പുതുവത്സരാഘോഷം ഒമിക്രോൺ വ്യാപനത്തിന് സാധ്യത; കോട്ടയത്ത് ജനുവരി രണ്ടു വരെ രാത്രി പത്ത് മുതല്‍ രാവിലെ അഞ്ചു വരെ ആൾക്കൂട്ടങ്ങൾക്കും ആഘോഷങ്ങൾക്കും വിലക്ക്

സ്വന്തം ലേഖകൻ
കോട്ടയം: ജില്ലയില്‍ ജനുവരി രണ്ടു വരെ രാത്രി 10 മുതല്‍ രാവിലെ അഞ്ചു വരെ ദേവാലയങ്ങളിലും മറ്റ് പൊതു ഇടങ്ങളിലും നടത്താറുള്ള മത-സാമുദായിക-രാഷ്ട്രീയ-സാംസ്‌കാരിക-സാമൂഹിക കൂടിച്ചേരലുകള്‍ ഉള്‍പ്പെടെ ആള്‍ക്കൂട്ടം ഉണ്ടാകാനിടയുള്ള പരിപാടികള്‍ അനുവദിക്കില്ലെന്ന് ജില്ലാ കളക്ടര്‍ ഡോ. പി.കെ ജയശ്രീ അറിയിച്ചു.

പുതുവത്സരത്തോടനുബന്ധിച്ച് നടത്തുന്ന ആഘോഷങ്ങളും ആൾക്കൂട്ടങ്ങളും കോവിഡ് 19 വൈറസിന്റെ ഒമിക്രോണ്‍ വകഭേദത്തിന്റെ വേഗത്തിലുള്ള വ്യാപനത്തിന് കാരണമായേക്കാം എന്ന ആശങ്കയാണ് ജില്ലയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താൻ ഉത്തരവായത്.

ജനുവരി രണ്ടു വരെ രാത്രി 10 മുതൽ രാവിലെ അഞ്ചു വരെ രാത്രികാല നിയന്ത്രണങ്ങൾ ഏർപ്പെടുത്തും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പുതുവത്സര ആഘോഷങ്ങൾ രാത്രി 10ന് ശേഷം അനുവദിക്കില്ല.

ബാറുകൾ, ക്ലബുകൾ, ഹോട്ടലുകൾ, റസ്റ്റോറന്റുകൾ, ഭക്ഷണശാലകൾ, തിയേറ്ററുകൾ എന്നിവിടങ്ങളിലെ സീറ്റിംഗ് കപ്പാസിറ്റി 50 ശതമാനത്തിൽ കൂടുതലാകാൻ പാടില്ല.