കുമരകത്തെ സെക്‌സ് ടൂറിസം: തേർഡ് ഐ ന്യൂസ് ലൈവ് വാർത്തയെ തുടർന്ന് രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു; വാർത്തയെ തുടർന്ന് സ്ഥാപനം പൂട്ടി അധികൃതർ സ്ഥലം വിട്ടു

കുമരകത്തെ സെക്‌സ് ടൂറിസം: തേർഡ് ഐ ന്യൂസ് ലൈവ് വാർത്തയെ തുടർന്ന് രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു; വാർത്തയെ തുടർന്ന് സ്ഥാപനം പൂട്ടി അധികൃതർ സ്ഥലം വിട്ടു

സ്വന്തം ലേഖകൻ

കോട്ടയം: കുമരകത്ത് പരസ്യമായി നടക്കുന്ന സെക്‌സ് ടൂറിസത്തിനെപ്പറ്റിയുള്ള തേർഡ് ഐ ന്യൂസ് ലൈവ് വാർത്തിയിൽ പൊലീസ് രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു. വാർത്ത പുറത്തു വന്നതിനു പിന്നാലെ കുമരകം പള്ളിച്ചിറയിലെ ശുഭാ സ്പാ അധികൃതർ ഓഫിസ് അടച്ചു പൂട്ടുകയും ചെയ്തു. ഞായറാഴ്ച ഉച്ചയ്ക്ക് തേർഡ് ഐ ന്യൂസ് ലൈവ് വാർത്ത പുറത്തു വിട്ടതിനു പിന്നാലെയാണ് ശുഭാ സ്പാ അധികൃതർ ഓഫിസ് അടച്ചു പൂട്ടിയത്. തേർഡ് ഐ ന്യൂസ് ലൈവ് അധികൃതർ ബന്ധപ്പെട്ട ഫോൺ നമ്പറിൽ വിളിച്ചപ്പോൾ വയനാട് സ്വദേശിയാണെന്ന മറുപടിയാണ് ഇതിനു ശേഷം ലഭിക്കുന്നത്.
കുമരകം പള്ളിച്ചിറയിലെ റോഡരികിൽ പ്രവർത്തിക്കുന്ന അനധികൃത മസാജിംഗ് സെന്റർ സംബന്ധിച്ചുള്ള വാർത്ത തേർഡ് ഐ ന്യൂസ് ലൈവാണ് ഞായറാഴ്ച ഉച്ചയോടെ പുറത്ത് വിട്ടത്. കുമരകം പോലെ ഗ്രാമീണ അന്തരീക്ഷമുള്ള വിനോദ സഞ്ചാര കേന്ദ്രത്തിൽ ഇത്തരത്തിൽ സെക്‌സ് ടൂറിസം അരങ്ങേറുന്നു എന്നത് ജില്ലയെ ഞെട്ടിക്കുന്ന വിവരമായിരുന്നു. തേർഡ് ഐ ന്യൂസ് ലൈവ് പുറത്ത് വിട്ടതോടെയാണ് ഈ വിവരം പുറം ലോകം അറിഞ്ഞത് പോലും. ഇതു സംബന്ധിച്ചുള്ള വാർത്ത പുറത്ത് വന്നതോടെയാണ് ജില്ലാ പൊലീസ് മേധാവി ഹരിശങ്കർ വിവരം സംബന്ധിച്ചു അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ ജില്ലാ സ്‌പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പിിയ്ക്ക് നിർദേശം നൽകിയത്.
കഴിഞ്ഞ ഒരു വർഷത്തിലേറെയായി ഇത്തരത്തിൽ ശുഭാ സ്പാ അനധികൃത മസാംജിംഗ് സെന്ററായി പ്രവർത്തിക്കുന്നതായുള്ള തെളിവുകൾ തേർഡ് ഐ ന്യൂസ് ലൈവിനു ലഭിച്ചിട്ടുണ്ട്. ഈ തെളിവുകൾ സഹിതം വാർത്ത പുറത്ത് വിടാനിരിക്കെയാണ് ഇപ്പോൾ ശുഭാ സ്പാ അടച്ച് പൂട്ടി അധികൃതർ സ്ഥലം വിട്ടത്. കുമരകത്ത് പ്രധാനപ്പെട്ട പാതയിൽ റോഡിരികിൽ തന്നെ പൊലീസിന്റെ മൂക്കിൻതുമ്പത്ത് തന്നെ ഇത്തരത്തിൽ അനധികൃതരമായി ലൈസൻസുകളൊന്നുമില്ലാതെ പ്രവർത്തിക്കുന്ന മസാജിംഗ് സെന്റർ ആരോഗ്യ രംഗത്ത് അടക്കം വൻ ഭീഷണിയാണ് ഉയർത്തുന്നത്.
സഭവത്തിൽ അന്വേഷണം നടത്താൻ 24 മണിക്കൂറാണ് കുമരകത്തെ രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥർക്ക് പൊലീസ് നൽകിയിരിക്കുന്ന സമയം. ഈ സമയത്തിനുള്ളിൽ ഉദ്യോഗസ്ഥർ റിപ്പോർട്ട് സമർപ്പിക്കണം.

https://thirdeyenewslive.com/kumarakom-sex-massage/