play-sharp-fill
കുട്ടിക്കലിൽ ഒരു മൃതദേഹം കൂടി കണ്ടെടുത്തു; ഇനിയും കാണാനുള്ളത് 17 പേർ; തകർന്നടിഞ്ഞ് കൂട്ടിക്കൽ; ഉറ്റവരെ കാണാതെ നിരവധി പേർ ഇപ്പോഴും; തിരച്ചിൽ തുടരുന്നു; ഒന്നിനും കൃത്യമായ കണക്ക് ഇല്ല

കുട്ടിക്കലിൽ ഒരു മൃതദേഹം കൂടി കണ്ടെടുത്തു; ഇനിയും കാണാനുള്ളത് 17 പേർ; തകർന്നടിഞ്ഞ് കൂട്ടിക്കൽ; ഉറ്റവരെ കാണാതെ നിരവധി പേർ ഇപ്പോഴും; തിരച്ചിൽ തുടരുന്നു; ഒന്നിനും കൃത്യമായ കണക്ക് ഇല്ല

സ്വന്തം ലേഖകൻ

കോട്ടയം: ദുരന്തഭൂമിയിൽ നിന്നും ഇന്ന് രാവിലെ ഒരു മൃതദേഹം കൂടി കണ്ടെടുത്തു. ഇതു വരെ നാല് മൃതദേഹങ്ങൾ കണ്ടെടുത്തതായി സ്ഥിരീകരിച്ചു.ഷാലറ്റ് എന്നയാളുടെ മൃതദേഹമാണ് കണ്ടെത്തിയത്


നേരത്തെ ഇവിടെ നിന്നും ഏഴു മൃതദേഹങ്ങള്‍ കണ്ടെത്തിയതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട് ഉണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയം ജില്ലയില്‍ 33 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. കാഞ്ഞിരപ്പള്ളി താലൂക്കില്‍ 19ും മീനച്ചില്‍ താലൂക്കില്‍ 13ും കോട്ടയത്ത് ഒരു ദുരിതാശ്വാസ ക്യാമ്പുമാണുള്ളത്.

321 കുടുംബങ്ങളില്‍ നിന്നുള്ള 1196 അംഗങ്ങളാണ് ക്യാമ്പുകളിലുള്ളത്.

മണിമല അടക്കം ജനങ്ങള്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ രാവിലെ ഹെലികോപ്ടറില്‍ ഭക്ഷണമെത്തിക്കും.

കോട്ടയം ജില്ലയില്‍ ചെറിയ ചാറ്റല്‍ മഴയുണ്ടായിരുന്നു. നിലവില്‍ ഇവിടെ ജലനിരപ്പ് താഴുന്നതായി അറിയിപ്പുണ്ട്.

മണിമലയില്‍ ഒറ്റപ്പെട്ടവരെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്.

മറ്റു ജില്ലകളിലെ മഴ വിവരങ്ങള്‍

കോഴിക്കോട് തിരുവമ്ബാടിയില്‍ ഓടികൊണ്ടിരിക്കുന്ന കെ.എസ്.ആര്‍.ടി.സി. ബസിന് മുകളില്‍ തെങ്ങ് വീണു

തിരുവമ്പാടി ആനക്കാംപൊയില്‍ റോഡില്‍ പെരുമാളിപ്പടിക്ക്‌ സമീപമാണ് അപകടം. ആര്‍ക്കും പരിക്കില്ല. ഇവിടെ ഗതാഗതം തടസപ്പെട്ടു.

കോടഞ്ചേരി പഞ്ചായത്തിലെ മുണ്ടൂര്‍ പാലത്തില്‍ വെള്ളം കയറി ഗതാഗതം തടസപ്പെട്ടു. കോഴഞ്ചേരി-നെല്ലിപ്പൊയില്‍ – ആനക്കാംപൊയില്‍ റോഡിലാണ് പാലം.

കണ്ണൂര്‍, വയനാട്, മലപ്പുറം, കോഴിക്കോട്, തൃശൂര്‍, പാലക്കാട്, എറണാകുളം, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, കൊല്ലം എന്നീ ജില്ലകളില്‍ ഇന്ന് രാത്രി അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. മലയോര മേഖലകളില്‍ മണ്ണിടിച്ചിലിനും താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളപ്പൊക്കത്തിനും സാധ്യത. മലയോര പാതകളിലെ രാത്രി ഗതാഗതം പൂര്‍ണമായും നിരോധിക്കേണ്ട സ്ഥിതിയാണുള്ളത് എന്ന് ഔദ്യോഗിക അറിയിപ്പുണ്ട്.

കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പുകള്‍ പുതുക്കുന്നതനുസരിച്ച്‌ ഏറ്റവും പുതിയ അറിയിപ്പുകള്‍ ഉണ്ടാവുമെന്ന് കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.