ഐടി പ്രൊഫഷനലായ നവവധുവിനെ മരിച്ച നിലയില്‍ കണ്ടെത്തി; ശരീരത്തില്‍ മുറിവേറ്റ പാടുകൾ; പ്രതിയായ ഭര്‍ത്താവ് കോടതിയില്‍ കീഴടങ്ങി

ഐടി പ്രൊഫഷനലായ നവവധുവിനെ മരിച്ച നിലയില്‍ കണ്ടെത്തി; ശരീരത്തില്‍ മുറിവേറ്റ പാടുകൾ; പ്രതിയായ ഭര്‍ത്താവ് കോടതിയില്‍ കീഴടങ്ങി

കണ്ണൂര്‍: ഐ ടി പ്രൊഫഷനലായ നവവധുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ കേസില്‍ കുറ്റാരോപിതനായ ഭര്‍ത്താവ് തലശേരി കോടതിയില്‍ കീഴടങ്ങി.

പിണറായി പടന്നക്കര സ്വദേശിനിയായ നവവധു മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് സചിനാണ് (32) തലശേരി എസിജെഎം കോടതിയില്‍ ബുധനാഴ്ച ഉച്ചയോടെ കീഴടങ്ങിയത്. ഹൈകോടതിയും തലശേരി സെഷന്‍സ് കോടതിയും സചിന്റെ മുന്‍കൂര്‍ ജാമ്യപേക്ഷ നേരത്തെ തളളിയിരുന്നു.

ഈ പശ്ചാലത്തില്‍ ഒളിവില്‍ പോയ സചിനായി കതിരൂര്‍ പൊലീസ് അറസ്റ്റിനായി തിരച്ചില്‍ നടത്തിക്കൊണ്ടിരിക്കെയാണ് ഇയാള്‍ കോടതിയില്‍ നാടകീയമായി കീഴടങ്ങിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജൂണ്‍ 11നാണ് പിണറായി പടന്നക്കരയിലെ മനോഹരന്റെ മകള്‍ മേഘ (28) യെ ഭര്‍ത്താവിന്റെ കതിരൂര്‍ നാലാം മൈലില്‍ അയ്യപ്പ മഠത്തിനടുത്തുള്ള വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ശരീരത്തില്‍ മുറിവേറ്റ പാടുകളുണ്ടായിരുന്നു.

കണ്ണൂരില്‍ നടന്ന ഭര്‍തൃബന്ധുവിന്റെ ജന്മദിനാഘോഷത്തില്‍ പങ്കെടുത്ത് തിരിച്ച്‌ കതിരൂര്‍ നാലാം മൈലിലുളള ഭര്‍തൃവീട്ടിലെത്തിയപ്പോഴാണ് സംഭവം. പ്രണയ വിവാഹതിരായിരുന്ന സചിനും മേഘയും തമ്മില്‍ ദാമ്പത്യത്തിന്റെ തുടക്കത്തില്‍ തന്നെ അസ്വാരസ്യങ്ങളുണ്ടായിരുന്നുവെന്നാണ് ബന്ധുക്കള്‍ പൊലീസില്‍ നല്‍കിയ മൊഴി.