play-sharp-fill
ചികിത്സാപിഴവു മൂലം തലച്ചോറിന് ക്ഷതമേറ്റു; ഗുരുതരാവസ്ഥയില്‍ വെന്റിലേറ്ററില്‍ ചികിത്സയിലായിരുന്ന നവജാതശിശു മരിച്ചു

ചികിത്സാപിഴവു മൂലം തലച്ചോറിന് ക്ഷതമേറ്റു; ഗുരുതരാവസ്ഥയില്‍ വെന്റിലേറ്ററില്‍ ചികിത്സയിലായിരുന്ന നവജാതശിശു മരിച്ചു

സ്വന്തം ലേഖകൻ

കോഴിക്കോട്: ചികിത്സാപിഴവു മൂലം ഗുരുതരാവസ്ഥയിലായി എന്ന് ആരോപണമുയര്‍ന്ന നവജാതശിശു മരിച്ചു. പുതുപ്പാടി സ്വദേശികളായ ഗിരീഷ്-ബിന്ദു ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്.

കുട്ടി കഴിഞ്ഞ നാലുമാസമായി കോഴിക്കോട് മെഡിക്കല്‍ കോളജിലെ വെന്റിലേറ്ററില്‍ ചികിത്സയിലായിരുന്നു. കുഞ്ഞിന്റെ അമ്മയ്ക്ക് ചികിത്സ നിഷേധിച്ചെന്ന പരാതി ഉയര്‍ന്നിരുന്നു. താമരശ്ശേരി താലൂക്ക് ആശുപത്രിക്കെതിരെയായിരുന്നു പരാതി ഉയര്‍ന്നത്. പ്രസവസമയത്ത് ശ്വാസം കിട്ടാതെ കുഞ്ഞിന് മസ്തിഷ്‌ക ക്ഷതം സംഭവിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രസവവേദനയുമായെത്തിയ യുവതിയെ ഡോക്ടര്‍ ഇല്ലെന്ന് പറഞ്ഞ്, കുഞ്ഞ് പുറത്തേക്ക് വരാതിരിക്കാനായി അടിവസ്ത്രം വലിച്ചു കെട്ടി താമരശ്ശേരി ആശുപത്രിയില്‍ നിന്നും മെഡിക്കല്‍ കോളജിലേക്ക് അയക്കുകയായിരുന്നു എന്നാണ് വീട്ടുകാര്‍ പറയുന്നത്.