ഒരു ദിവസത്തോളം മൃതദേഹം ബക്കറ്റിലെ വെള്ളത്തില്‍ കട്ടിലിനടിയില്‍ ഒളിപ്പിച്ചു; അവിവാഹിതയായ യുവതി ഗര്‍ഭിണിയായതും പ്രസവിച്ചതും അറിയാതെ വീട്ടുകാര്‍; കുഞ്ഞിനെ ബക്കറ്റില്‍ മുക്കികൊന്ന അമ്മയും കാമുകനും അറസ്റ്റില്‍
സ്വന്തം ലേഖകൻ
തൃശൂര്‍: നവജാതശിശുവിന്റെ അഴുകിയ മൃതദേഹം കനാലില്‍ കണ്ടെത്തിയ സംഭവത്തില്‍ അമ്മയും കാമുകനും അറസ്റ്റില്‍. തൃശൂര്‍ വരിയത്താണ് സംഭവം. കുട്ടിയുടെ അമ്മ വരിയം സ്വദേശി മേഘ (22), ഇവരുടെ അയല്‍വാസിയും കാമുകനുമായ ഇമ്മാനുവല്‍ (25) എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു. കുറ്റകൃത്യം ഒളിപ്പിക്കാന്‍ കൂട്ടുനിന്നതിന് ഇമ്മാനുവലിന്റെ സുഹൃത്തിനെയും പോലീസ് കസ്റ്റഡിയിലെടുത്തു.
ശനിയാഴ്ച രാത്രി 11 ന് ആണ് മേഘ പ്രസവിച്ചത്.
ഉടനെ തന്നെ ബക്കറ്റില്‍ കരുതിയിരുന്ന വെള്ളത്തില്‍ കുഞ്ഞിനെ മുക്കിക്കൊന്നു. ഇതിനു ശേഷം ഇമ്മാനുവേലിനെ വിവരം അറിയിച്ചു. ഞായറാഴ്ച പുലര്‍ച്ചെ ഒന്നരയോടെയാണ് ഇമ്മാനുവലും സുഹൃത്തും കുഞ്ഞിന്റെ മൃതദേഹം ഉപേക്ഷിക്കാന്‍ കൊണ്ടുപോയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അതുവരെ ഒരു ദിവസത്തോളം മൃതദേഹം ബക്കറ്റിലെ വെള്ളത്തില്‍ കട്ടിലിനടിയില്‍ ഒളിപ്പിച്ചു. അവിവാഹിതയായ യുവതി ഗര്‍ഭിണിയായതും പ്രസവിച്ചതും അറിഞ്ഞില്ലെന്ന് വീട്ടുകാര്‍
പോലീസ് വീട്ടിലെത്തുമ്പോള്‍ മാത്രമാണ് ഇവര്‍ വിവരം അറിയുന്നത്.
തൃശ്ശൂരിലെ ഒരു സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരി ആണ് പെൺകുട്ടി.
വീട്ടുകാർ അറിയാതെ ആണ് മേഘ എന്ന പെൺകുട്ടി കുഞ്ഞിനെ പ്രസവിക്കുന്നത്. ശേഷം കുഞ്ഞിനെ ബാത്റൂമിലെ ബക്കറ്റിൽ മുക്കി കൊല്ലുകയായിരുന്നു.
ഇതിനുശേഷം മേഘ കാമുകനെ സഹായത്തിന് വിളിച്ചുവരുത്തി. കാമുകനും സുഹൃത്തും ചേർന്ന് ആണ് കുട്ടിയെ ഉപേക്ഷിച്ചത്. ഇവർ മൂന്നു പേരേയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പുഴക്കൽ എം.എൽ.എ. റോഡിലായിരുന്നു കഴിഞ്ഞ ദിവസം രാവിലെ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
പിന്നീട് ഇവിടെ ഉണ്ടായിരുന്നു സി.സി.ടി.വി. ക്യാമറകൾ പരിശോധിച്ചു. അപ്പോളാണ് ബൈക്കിൽ രണ്ട് യുവാക്കൾ കയ്യിൽ ഒരു സഞ്ചിയുമായി പോകുന്നത് കണ്ടത്. ഇതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സംഭവങ്ങൾ എല്ലാം പുറത്തറിയുന്നത്. തൃശ്ശൂർ വരടിയം സ്വദേശി ഇമ്മാനുവൽ ആയിരുന്നു ബൈക്കിൽ. ഇയാളുടെ സുഹൃത്ത് ആണ് കൂടെ ഉണ്ടായിരുന്നത്.
ഇമ്മാനുവൽ അയാളുടെ വീടിന് അപ്പുറത്തുള്ള മേഘ എന്ന യുവതിയുമായി അടുപ്പത്തിലായിരുന്നു. അങ്ങനെയാണ് മേഘ ഗർഭിണിയാവുന്നത്. എന്നാൽ ഗർഭിണിയാണ് എന്ന വിഷയം മേഘ വീട്ടുകാരിൽ നിന്നും മറച്ചുവെച്ചു. ഒമ്പതുമാസം വീട്ടുകാർ അറിയാതെ മേഘ വീട്ടിൽ തന്നെ കഴിഞ്ഞു. പിന്നീട് വീട്ടുകാർ അറിയാതെ പ്രസവിച്ചു. ഇതാണ് മേഘ നൽകിയ മൊഴി.
അച്ഛനും അമ്മയും സഹോദരിയും ആണ് വീട്ടിലുള്ളത്. ഇവർ ഒന്നും തന്നെ സംഭവം അറിഞ്ഞില്ല എന്നത് ഞെട്ടലുളവാക്കുന്നത് ആണ്. പോലീസ് സംഭവം വിവരിക്കുമ്പോൾ മാത്രമാണ് മേഘയുടെ വീട്ടുകാർ ഈ വിവരം അറിയുന്നത്. മുൻപും ഇത്തരത്തിൽ സംഭവങ്ങൾ കേരളത്തിൽ ഉണ്ടായിട്ടുണ്ട്. അതുകൊണ്ടുതന്നെ പെൺകുട്ടിയുടെ മൊഴി വിശ്വസനീയമാണ് എന്നാണ് പോലീസ് പറയുന്നത്.
കുഞ്ഞിനെ ബക്കറ്റിൽ മുക്കി കൊല്ലുക ആയിരുന്നു പെൺകുട്ടി. മരിച്ചു എന്ന് ഉറപ്പായ ശേഷമാണ് കാമുകനെ വിളിച്ചുവരുത്തിയത്. പിന്നീട് സഞ്ചിയിൽ കുട്ടിയെ കൈമാറി. കാമുകനും സുഹൃത്തും കൂടിയാണ് കുട്ടിയെ ഉപേക്ഷിച്ചത്.