താജ് മഹലിൻ്റെ പേര് ‘തേജോ മഹാലയ’ എന്നാക്കണം , ഇസ്ലാമുമായി ബന്ധപ്പെട്ട് നിലവിൽ നടന്നുവരുന്ന ചടങ്ങുകളും ആചാരങ്ങളും നിർത്തലാക്കി താജ്മഹൽ ശിവക്ഷേത്രമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു സംഘടന ;  ഹർജിയുമായി കോടതിയിൽ

താജ് മഹലിൻ്റെ പേര് ‘തേജോ മഹാലയ’ എന്നാക്കണം , ഇസ്ലാമുമായി ബന്ധപ്പെട്ട് നിലവിൽ നടന്നുവരുന്ന ചടങ്ങുകളും ആചാരങ്ങളും നിർത്തലാക്കി താജ്മഹൽ ശിവക്ഷേത്രമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു സംഘടന ; ഹർജിയുമായി കോടതിയിൽ

Spread the love

താജ്‌മഹലിൻ്റെ പേര് മാറ്റി ശിവക്ഷേത്രമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ആഗ്ര കോടതിയിൽ പുതിയ ഹർജി. താജ്‌മഹലിന്റെ പേര് തേജോ മഹാലയ എന്നാക്കി മാറ്റണം. ഇസ്ലാമുമായി ബന്ധപ്പെട്ട് നിലവിൽ താജ്‌മഹലിൽ നടന്നുവരുന്ന ചടങ്ങുകളും ആചാരങ്ങളുമെല്ലാം നിർത്തലാക്കണമെന്നും ഹർജിയിൽ പറയുന്നു. ഹർജി സമർപ്പിച്ചത് ബുധനാഴ്ചയാണ്.

ഹർജി ഫയൽ ചെയ്തത് ശ്രീ ഭഗവാൻ ശ്രീ തേജോ മഹാദേവിന്റെ രക്ഷാധികാരിയും യോഗേശ്വർ ശ്രീകൃഷ്ണ ജന്മസ്ഥാൻ സേവാ സംഘ് ട്രസ്റ്റിന്റെയും ക്ഷത്രിയ ശക്തിപീഠ് വികാസ് ട്രസ്റ്റിന്റെയും പ്രസിഡന്റുമായ അഡ്വ. അജയ് പ്രതാപ് സിങ്ങാണ്. ചില ചതിത്രപുസ്തകങ്ങളിലെ വിവരങ്ങൾ തന്റെ വാദം തെളിയിക്കാനായി അജയ് പ്രതാപ് സിങ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഏപ്രിൽ 9ന് ഹർജി കോടതി പരിഗണിക്കും.

വിനോദസഞ്ചാര കേന്ദ്രമായ താജ്‌മഹലിന്റെ പേര് മാറ്റണമെന്നും ശിവക്ഷേത്രമാണെന്ന് പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി മുമ്പും ചില സംഘടനകൾ കോടതിയിൽ ഹർജി നൽകിയിരുന്നു. ഹർജികൾ കോടതി തള്ളിക്കളഞ്ഞിരുന്നു. ചില ഹർജികൾ വാദം കേൾക്കാനായി പരിഗണനയിലാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group