ലോകത്തിലെ ഏറ്റവും വലിയ പാമ്പായ അന ജൂലിയാന ആമസോൺ മഴക്കാടുകളിൽ മരിച്ച നിലയിൽ കണ്ടെത്തി.

ലോകത്തിലെ ഏറ്റവും വലിയ പാമ്പായ അന ജൂലിയാന ആമസോൺ മഴക്കാടുകളിൽ മരിച്ച നിലയിൽ കണ്ടെത്തി.

Spread the love

ബ്രസീൽ : ലോകത്തിലെ ഏറ്റവും വലിയ പാമ്പായ അനാ ജൂലിയാനയെ മരിച്ച് ആഴ്ചകൾക്ക് ശേഷമാണ് കണ്ടെത്തുന്നത്.നാഷണൽ ജോഗ്രഫിക്സിന്റെ ഡിസ്നി പ്ലസ് ഹോസ്റ്റാർ സീരീസ് ആയ പോൾ ടു പോൾ വിത്ത് വിൽ സ്മിത്തിന്റെ ചിത്രീകരണത്തിന് ഇടയിലാണ് ഈ ഭീമാകാരമായ അനാക്കോണ്ട ഇനത്തിലുള്ള പാമ്പിനെ കണ്ടെത്തുന്നത്.

ബ്രസീലിലുള്ള ഒരു കൂട്ടം ശാസ്ത്രജ്ഞരാണ് ഇതിനെ കണ്ടെത്തുന്നത്.അനാ ജൂലിയാന എന്ന് പേര് നൽകിയിരിക്കുന്ന ഈ വലിയ ഇഴജന്തു ബ്രസീലിലെ ബോണട്ടോ നഗരത്തിന്റെ ഉൾപ്രദേശത്തുള്ള ഉൾപ്രദേശത്തുള്ള ഹോർമോസൊ നദികളാണ് കാണപ്പെടുന്നത്.

ഏകദേശം 26 അടിയാണ് ഇതിൻറെ നീളം.ഇവ വെടിയേറ്റ് മരണപ്പെട്ടതാണെന്ന് ഒരുകൂട്ടം ശാസ്ത്രജ്ഞർ കരുതുന്നു.മറ്റു ചിലർ ഇപ്പോളും ഇതിന്റെ മരണകാരണത്തെക്കുറിച്ച് അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

“ഹൃദയത്തിൽ അഗാധമായ വേദനയോടുകൂടി ഞാൻ നിങ്ങളെ ഒരു കാര്യം അറിയിക്കുകയാണ്.ഫൊർമോസൊ നദികളിൽ നീന്തി തുടിച്ചു കൊണ്ടിരുന്ന ആ വിചിത്ര ഇഴ ജന്തുവിന്റെ ഖ്യാദി നമുക്ക് നഷ്ടപ്പെട്ടിരിക്കുന്നു”.പ്രൊഫസർ ഫ്രീക് വോങ്ക് അദ്ദേഹത്തിൻറെ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചത് ഇപ്രകാരമാണ്.