Spread the love

ഭുവനേശ്വർ: പുതു ചരിത്രം കുറിച്ച്‌ മലയാളി ലോംഗ് ജമ്പ് താരം ആൻസി സോജൻ.

video
play-sharp-fill

മറ്റൊരു മലയാളി താരം അഞ്ജു ബോബി ജോർജിന്റെ 22 വർഷം പഴക്കമുള്ള ദേശീയ റെക്കാഡാണ് തൃശൂർ സ്വദേശിയായ ആൻസി തകർത്തത്.

ഭുവനേശ്വറില്‍ നടക്കുന്ന നാഷണല്‍ ഇന്റര്‍‌സ്റ്റേറ്റ് ചാമ്പ്യൻഷിപ്പില്‍ 6.88 മീറ്റർ ദൂരം ചാടിയാണ് ആൻസിയുടെ സുവർണ നേട്ടം. 2004ലെ ഏഥൻസ് ഒളിമ്പിക്സില്‍ അഞ്ജു ബോബി ജോർജ് സ്ഥാപിച്ച 6.83 മീറ്ററിന്റെ റെക്കാഡ് ഇതോടെ പഴങ്കഥയായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മത്സരത്തിന്റെ തുടക്കം മുതല്‍ തന്നെ മികച്ച ഫോമിലായിരുന്ന ആൻസി തന്റെ അഞ്ചാം ശ്രമത്തിലാണ് റെക്കാഡ് ചാട്ടം നടത്തിയത്.

ഒന്നാം ശ്രമത്തില്‍ 6.73 മീറ്റർ ദൂരം ചാടി മികച്ച നിലയിലായിരുന്നു താരത്തിന്റെ തുടക്കം.നിലവിലെ പ്രകടനത്തോടെ അത്ലറ്റിക്‌സ് ഫെഡറേഷൻ ഓഫ് ഇന്ത്യ നിശ്ചയിച്ചിട്ടുള്ള ഏഷ്യൻ ഗെയിംസ് യോഗ്യതാ മാർക്കും ആൻസി വിജയകരമായി മറികടന്നു.

ഇന്ത്യൻ വനിതാ ലോംഗ് ജമ്പിലെ മുൻനിര താരമായി ഇതിനകം തന്നെ ആൻസി സോജൻ മാറിയിട്ടുണ്ട്. ആഭ്യന്തര മത്സരങ്ങളില്‍ ഇന്ത്യൻ നേവിയെയും സർവീസസിനെയും പ്രതിനിധീകരിക്കുന്ന താരം ഇന്ത്യൻ നേവിയിലെ ചീഫ് പെറ്റി ഓഫീസർ കൂടിയാണ്.