Spread the love

മുക്കം: ചേന്ദമംഗല്ലൂരിൽ ടാർപോളിൻ ഷീറ്റ് ഉപയോഗിച്ച് വെള്ളം കെട്ടിനിർത്തി ഉണ്ടാക്കിയ താല്ക്കാലിക കുളത്തിൽ വീണ് ഒൻപത് വയസുകാരൻ മരിച്ചു. ചേന്ദമംഗല്ലൂർ പൊറ്റശ്ശേരി ഷഫീക്കിന്റെ മകൻ അബ്ദുല്ല ബസാം ആണ് മരിച്ചത് .

video
play-sharp-fill

വളപ്പിൽ തണ്ണീർത്തടം ഒരുക്കുന്നതിനോ മറ്റ് ആവശ്യങ്ങൾക്കോ വേണ്ടി ടാർപോളിൻ വിരിച്ച് വെള്ളം ശേഖരിച്ചുവെച്ച കുളത്തിലാണ് കുട്ടി അപകടത്തിൽപ്പെട്ടത്.

കളിക്കുന്നതിനിടെ കുട്ടി അബദ്ധത്തിൽ കുളത്തിൽ വീഴുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം തുടർനടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group