Spread the love

കോട്ടയം : പിണറായി സർക്കാരിന്റെ സ്വപ്‍ന പദ്ധതി കെ ഫോൺ കോട്ടയം ജില്ലയിൽ കണക്ഷനുകളുടെ എണ്ണം 15,000 പിന്നിട്ടു. വീടുകൾ, ഓഫീസുകൾ, വാണിജ്യ സ്ഥാപനങ്ങൾ, സർക്കാർ ഓഫീസുകൾ എന്നിവിടങ്ങളിലായി കെ ഫോണിന് ലഭിക്കുന്ന മികച്ച സ്വീകാര്യതയാണ് നേട്ടത്തിന് വഴിയൊരുക്കിയത്.

video
play-sharp-fill

ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങൾക്കും സർക്കാർ സ്ഥാപനങ്ങൾക്കും സൗജന്യമായും മിതനിരക്കിലുള്ളതുമായ ഇന്റർനെറ്റ് സേവനം ലഭ്യമാക്കുന്നതാണ് പദ്ധതി.

ജില്ലയിലെ വിവിധ ഭാഗങ്ങളിലായി വിപുലമായ ഒപ്ടിക്കൽ ഫൈബർ ശൃംഖലയും പ്രാദേശിക നെറ്റ് വർക്ക് ഓപ്പറേറ്റർമാരുടെ സഹകരണവും കെ.ഫോണിന്റെ സേവന വ്യാപനത്തിന് കരുത്തേകുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പുതിയ ഗാർഹിക കണക്ഷൻ എടുക്കാൻ എന്റെ കെ.ഫോൺ എന്ന മൊബൈൽ ആപ്പിലൂടെയോ കെഫോൺ വെബ്‌സൈറ്റിലൂടെയോ രജിസ്റ്റർ ചെയ്യാം.

18005704466 എന്ന ടോൾഫ്രീ നമ്പർ വഴിയും കണക്ഷനായി രജിസ്റ്റർ ചെയ്യാം. കെ.ഫോൺ പ്ലാനുകളെയും ഓഫറുകളെയും കുറിച്ച് https://kfon.in/ ൽ സന്ദർശിക്കുകയോ 90616 04466 എന്ന വാട്‌സ്ആപ്പ് നമ്പരിൽ KFON Plans എന്ന് ടൈപ്പ് ചെയ്ത് മെസേജ് ചെയ്‌തോ അറിയാം.