എഐ ക്യാമറയും പുതിയ ലൈസന്‍സ് കാര്‍ഡും പൊതുസമൂഹത്തിന് ഉപകാരപ്പെടുന്ന പദ്ധതികള്‍; ദേശീയ – സംസ്ഥാന പാതകള്‍ക്ക് പുറമെ മറ്റ് പാതകളില്‍ കൂടി ക്യാമറ വയ്ക്കുമെന്ന് മുഖ്യമന്ത്രി
സ്വന്തം ലേഖിക
തിരുവനന്തപുരം: സുഗമമായ സഞ്ചാരത്തിനും നിയമ ലംഘനം കണ്ടെത്തുന്നതിനും ആധുനിക സങ്കേതിക വിദ്യ ഉപയോഗിക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ദേശീയ – സംസ്ഥാന പാതകള്‍ക്ക് പുറമെ മറ്റ് പാതകളില്‍ കൂടി ക്യാമറ വയ്ക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിന്റെ പൊതുസമൂഹത്തിന് വലിയ തോതില്‍ ഉപകാരപ്രദമാകുന്ന പദ്ധതികളാണ് എഐ ക്യാമറയും പുതിയ ഡിജിറ്റല്‍ ലൈസന്‍സുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മോട്ടോര്‍ വാഹന വകുപ്പ് പുറത്തിറക്കുന്ന പുതിയ പി. വി.സി പെറ്റജി കാര്‍ഡ് ഡ്രൈവിംഗ് ലൈസന്‍സ്, എ ഐ സേഫ്റ്റി ക്യാമറകള്‍ എന്നിവയുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിരവധി പേര്‍ക്കാണ് ദിവസവും റോഡുകളില്‍ ജീവന്‍ നഷ്ടമാകുന്നത്. നാട്ടില്‍ റോഡപകടത്തിലൂടെ ആരുടെയും ജീവന്‍ നഷ്ടപ്പെടാതിരിക്കുക, ശാരീരിക അവശതയിലേക്ക് എത്താതിരിക്കുക, തീരാദുഖത്തില്‍ നിന്നുള്ള മോചനവും ലക്ഷ്യമിട്ടാണ് സേഫ് കേരള ലക്ഷ്യമിടുന്നത്.
85 സ്ക്വോഡുകള്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സേഫ് കേരള പദ്ധതി ആവിഷ്കരിച്ച ശേഷം റോഡപകടം മൂലം മരണം ചെറിയ തോതില്‍ കുറഞ്ഞു.
പൊതുനിരത്തില്‍ ട്രാഫിക് ലംഘനം പരിശോധിക്കാനും തടയാനും പൊലീസും മോട്ടോര്‍ വാഹന വകുപ്പും പരിശോധന നടത്തുന്നുണ്ട്. ചില ഘട്ടത്തില്‍ ഇവ ജനത്തിന് ബുദ്ധിമുട്ടായി അനുഭവപ്പെട്ടു.
അതിന്റെ ഭാഗമായി പരാതികള്‍ ഉയര്‍ന്നു. ഇത്തരം സാഹചര്യത്തില്‍ സഞ്ചാരം സുഗമമാക്കാന്‍ ആധുനിക സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തുകയാണ് ചെയ്തതെന്നും മുഖ്യമന്ത്രി പറഞ്ഞു.