ഒന്നാം ക്ലാസ്സിൽ ചേരാൻ ഇനി ഏഴ് വയസ്സ് തികയണം ;പത്താം ക്ലാസ്സിൽ ബോർഡ് പരീക്ഷയില്ല ,പുതിയ വിദ്യാഭ്യാസ നയത്തിന് അംഗീകാരം നൽകി കേന്ദ്ര മന്ത്രിസഭ
സ്വന്തം ലേഖിക
ന്യൂഡൽഹി: പുതിയ വിദ്യാഭ്യാസ നയത്തിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. 34 വർഷത്തിനു ശേഷമാണ് പുതിയ വിദ്യാഭ്യാസ നയം രൂപീകരിയ്ക്കുന്നത്.
പുതിയ വിദ്യാഭ്യാസ നയത്തെക്കുറിച്ചുള്ള ശ്രദ്ധേയമായ കാര്യങ്ങൾ ഇപ്രകാരമാണ്:-
5 വർഷത്തെ അടിസ്ഥാന വിദ്യാഭ്യാസം.
1. നഴ്സറി: 4 വയസ്സ്.
2. ജൂനിയർ കെ.ജി: @ 5 വയസ്സ്.
3. സീനിയർ കെ.ജി: @ 6 വയസ്സ്.
4. .ഒന്നാം ക്ലാസ്സ്: @ 7 വയസ്സ്.
5. രണ്ടാം ക്ലാസ്സ്: @ 8 വയസ്സ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
3 വർഷത്തെ പ്രിപ്പറേറ്ററി.
6. മൂന്നാം ക്ലാസ്സ്: @ 9 വയസ്സ്
7. നാലാം ക്ലാസ്സ്: @ 10 വയസ്സ്.
8. അഞ്ചാം ക്ലാസ്സ്: @ 11 വയസ്സ്
3 വർഷം മിഡിൽ.
9. ആറാം ക്ലാസ്സ്: @ 12 വയസ്സ്.
10. ഏഴാം ക്ലാസ്സ്: @ 13 വയസ്സ്.
11. എട്ടാം ക്ലാസ്സ് @ 14 വയസ്സ്.
4 വർഷത്തെ സെക്കൻഡറി.
12. ഒമ്പതാം ക്ലാസ്സ്: @ 15 വയസ്സ്.
13. എസ്.എസ്.എൽ.സി: @ 16 വയസ്സ്.
14. ക്ലാസ്സ് F.Y.J.C: @ 17 വയസ്സ്.
15. ക്ലാസ്സ് S.Y.J.C: @ 18 വയസ്സ്.
പന്ത്രണ്ടാം ക്ലാസ്സിൽ മാത്രം ബോർഡ് പരീക്ഷ ഉണ്ടാകും.കോളേജ് ബിരുദം 4 വർഷം.
പത്താം ക്ലാസ്സിൽ ബോർഡു പരീക്ഷയില്ല.
എംഫിൽ നിർത്തലാക്കുന്നതോടെ, ജെഎൻയു പോലുള്ള സ്ഥാപനങ്ങളിൽ, 45 മുതൽ 50 വയസ്സ് വരെ പ്രായമുള്ള വിദ്യാർത്ഥികൾ വർഷങ്ങളോളം അവിടെ എം ഫില്ലിന്റെ പേരിൽ താമസിയ്ക്കുകയും വിദ്യാഭ്യാസ വ്യവസ്ഥിതിയെ തന്നെ ദൂർബ്ബലമാക്കുകയും ചെയ്യുന്ന ശോച്യാവസ്ഥ ഇതോടെ ഇല്ലാതാകും.
ഇനി മുതൽ അഞ്ചു വരെയുള്ള വിദ്യാർത്ഥികളെ മാതൃഭാഷ, പ്രാദേശിക ഭാഷ, ദേശീയ ഭാഷ എന്നിവയിൽ മാത്രം പഠിപ്പിയ്ക്കും.ബാക്കി വിഷയങ്ങൾ ഇംഗ്ലീഷാണെങ്കിൽ പോലും ഒരു വിഷയമായി പഠിപ്പിയ്ക്കും.
ഇപ്പോൾ പന്ത്രണ്ടാം ക്ലാസ്സിൽ ബോർഡ് പരീക്ഷ എഴുതിയാൽ മതി.
നേരത്തെ, പത്താം ക്ലാസ്സിൽ ബോർഡ് പരീക്ഷ എഴുതേണ്ടത് നിർബന്ധമായിരുന്നു, ഇനിയതുണ്ടാവില്ല.ഒൻപത് മുതൽ പന്ത്രണ്ടാം ക്ലാസ് വരെ സെമസ്റ്റർ രൂപത്തിലാണ് പരീക്ഷ.
5 + 3 + 3 + 4 ഫോർമുല പ്രകാരം സ്കൂൾ വിദ്യാഭ്യാസം നടത്തും (മുകളിലുള്ള പട്ടിക കാണുക).
കോളേജ് ബിരുദം 3, 4 വർഷം ആയിരിയ്ക്കും. അതായത്, ബിരുദത്തിന്റെ ഒന്നാം വർഷത്തിൽ ഒരു സർട്ടിഫിക്കറ്റ്, രണ്ടാം വർഷം ഡിപ്ലോമ, മൂന്നാം വർഷത്തിൽ ബിരുദം.