play-sharp-fill
കോട്ടയം മെഡിക്കൽ കോളേജിൽ  നിന്ന് കാണാതായ പിഞ്ചുകുഞ്ഞിനെ മിനിറ്റുകൾക്കകം തേടിപിടിച്ച്  ​ഗാന്ധിന​ഗർ പൊലീസ്

കോട്ടയം മെഡിക്കൽ കോളേജിൽ നിന്ന് കാണാതായ പിഞ്ചുകുഞ്ഞിനെ മിനിറ്റുകൾക്കകം തേടിപിടിച്ച് ​ഗാന്ധിന​ഗർ പൊലീസ്

സ്വന്തം ലേഖകൻ

കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിൽ നിന്ന് കാണാതായ പിഞ്ചുകുഞ്ഞിനെ മിനിറ്റുകൾക്കകം തേടിപിടിച്ച് ​ഗാന്ധിന​ഗർ പൊലീസ്. ആശുപത്രിക്ക് സമീപത്തുള്ള ഹോട്ടലിൽ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. പൊലീസെത്തുമ്പോൾ കുഞ്ഞുമായി യുവതി ഹോട്ടലിൽ നിൽക്കുകയായിരുന്നു.

ഈ സ്ത്രീ ഏതാനും ദിവസങ്ങളായി ആശുപത്രി പരിസരത്ത് ഉണ്ടായിരുന്നതായും രോഗികളുടെ കൂട്ടിരിപ്പുകാർ പറഞ്ഞു.
നേഴ്സിന്റെ വേഷം ധരിച്ചെത്തിയ യുവതിയാണ് കോട്ടയം മെഡിക്കൽ കോളേജിൽ നിന്നും പിഞ്ചു കുഞ്ഞിനെ അടിച്ചു മാറ്റിയത് . ​ഗൈനക്കോളജി വാർഡിൽ നിന്നും പരിശോധിക്കാനായി കൊണ്ടു പോവുകയാണെന്ന് പറഞ്ഞാണ് കുഞ്ഞിനെ എടുത്തത്. മൂന്ന് മണിയോടെയായിരുന്നു സംഭവം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇടുക്കി സ്വദേശികളുടെ നവജാത ശിശുവിനെയാണ് നഴ്‌സിന്റെ വേഷം ധരിച്ചെത്തിയ സ്ത്രീ തട്ടിയെടുത്തത്. ഗൈനക്കോളജി വാർഡിൽ നിന്നുമാണ് കുട്ടിയെ തട്ടിയെടുത്തത്.ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ എത്തിയ നഴ്‌സിന്റെ വേഷം ധരിച്ചെത്തിയ സ്ത്രീ കുഞ്ഞിന്റെ അമ്മയോട് കുട്ടിയെ ചികിത്സയ്ക്കായി ആവശ്യപ്പെടുകയായിരുന്നു. കുഞ്ഞിന് മഞ്ഞ കളർ ഉണ്ട് പരിശോധിക്കണമെന്ന് പറഞ്ഞാണ് കൊണ്ടുപോയത്.

തുടർന്ന് വിവരം ഗാന്ധിനഗർ പൊലീസിൽ അറിയിച്ചു. സംഭവം അറിഞ്ഞ് ഗാന്ധിനഗർ പൊലീസ് മെഡിക്കൽ കോളേജ് ആശുപത്രി പരിസരം അരിച്ചുപെറുക്കി മിനിറ്റുകൾക്കകം കുഞ്ഞിനെ കണ്ടെത്തുകയായിരുന്നു. കുഞ്ഞിനെ അമ്മയ്ക്ക് കൈമാറി.