നെല്ല് സംഭരണം നടത്തിയിട്ട് 2 മാസമായി:’ വടക്കൻ കുട്ടനാട്ടിൽ നെൽ കർഷകർക്കു കിട്ടാനുള്ളത് 5.1 കോടി: അടുത്ത കൃഷിയിറക്കാനാവാതെ കർഷകർ
കോട്ടയം :വടക്കൻ കുട്ടനാട്ടിൽ വിരിപ്പുകൃഷിയുടെ സംഭരിച്ച നെല്ലിൻ്റെ വിലയായി ഒരു രൂപ പോലും 2 മാസമാകാറായിട്ടും സപ്ലൈകോ കർഷകർക്കു നൽകിയിട്ടില്ല. 5.1 കോടി രൂപയാണു കർഷകർക്കു നൽകാനുള്ള ത്.
1775 ടൺ നെല്ല് സപ്ലൈകോ ഇതുവരെ സംഭരിച്ചു. വിവിധ മില്ലുകൾക്കു 6,128 ടൺ നെല്ല് സംഭരിക്കാനാണു അനുമതി നൽകിയിരിക്കുന്നത്. നെല്ലിന്റെ 31 ശതമാനം സപ്ലൈകോ ഇതിനോടകം സംഭരിച്ചു.
പാടശേഖരങ്ങളിൽ കൊയ്ത് വ്യാപകമായതോടെ കൂടുതൽ നെല്ല് ഇനി സംഭരിക്കണം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
നെല്ല് സംഭരിക്കാൻ മാത്രമാണ് സർക്കാർ സപ്ലൈകോയോടു നിർദേശിച്ചിരിക്കുന്നത്. സംഭരിച്ച നെല്ലിൻ്റെ പണം നൽകുന്ന കാര്യത്തിൽ സർക്കാർ ഇനിയും തീരു
മാനം എടുത്തിട്ടില്ല.കഴിഞ്ഞ പു ഞ്ചകൃഷിയുടെ നെല്ലിന്റെ പണം നൽകിയതും ഇതിൻ്റെ പലിശയും ബാങ്കുകൾക്കു സർക്കാർ നൽകിയിട്ടില്ല.
കോടികളാണു ഈ ഇനത്തിൽ സർക്കാർ ബാങ്കുകൾക്കു നൽകാനുള്ളത്. അതിനാൽ കൺസോർഷ്യത്തിലുള്ള ബാങ്കുകൾ വിരിപ്പുകൃഷിയുടെ പണം നൽകുന്നതു സംബന്ധിച്ചു തീരുമാനം എടുത്തിട്ടില്ല. ബാങ്കുകൾ
കർഷകരുടെ കയ്യിൽ നിന്നു സപ്ലൈകോ നൽകിയ കൈപ്പറ്റ് രസീത് (പിആർഎസ്) പോലും വാങ്ങുന്നില്ല.
പിആർഎസ് വാങ്ങിയാൽ മാത്രമേ ബാങ്കിൽ പണം നിന്നു കിട്ടുകയുള്ളൂ. നെല്ല് നൽകി 2 മാസം ആകാറായിട്ടും പണം കിട്ടാതെ വന്നതോടെ കർഷകർക്കു പുഞ്ചക്കൃഷി ഇറക്കാൻ കഴിയാതായി.
വിരിപ്പു കൃഷി ഇറക്കി പാട
ശേഖരങ്ങൾ അടുത്ത പുഞ്ചക്കഷിയും ഇറക്കാറുണ്ട്. 12 രൂപ കൈകാര്യച്ചെലവ് ഉൾപ്പെടെ ക്വിന്റലിനു 2832 രൂപയാണു സപ്ലൈകോ നെല്ലിന്റെ വിലയായയി നൽകുന്നത്.
കേന്ദ്ര സർക്കാർ നെല്ലിന്റെ താ ങ്ങു വില കൂട്ടുന്നുണ്ടെങ്കിലും അതനുസരിച്ചു സംസ്ഥാനസർ ക്കാർ വില കൂട്ടുന്നില്ലെന്നാണ് കർഷകരുടെ പരാതി.