play-sharp-fill
ഞാന്‍ ഒരു ആക്ടര്‍ അല്ല!! ജീത്തു സാര്‍ പറഞ്ഞത് കൊണ്ടാണ് അഭിനയിച്ചത്- വിമര്‍ശകരോട് ശാന്തിമായാദേവി.

ഞാന്‍ ഒരു ആക്ടര്‍ അല്ല!! ജീത്തു സാര്‍ പറഞ്ഞത് കൊണ്ടാണ് അഭിനയിച്ചത്- വിമര്‍ശകരോട് ശാന്തിമായാദേവി.

സ്വന്തം ലേഖിക

ജീത്തു ജോസഫ്,മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ എത്തിയ ചിത്രം നേരിനെ ആരാധകലോകം ഏറ്റെടുത്ത് കഴിഞ്ഞു.ബോക്‌സോഫീസില്‍ പുതിയ റെക്കോര്‍ഡിടുകയാണ് നേര്.ഏറെ നാളുകൾക്ക് ശേഷം മോഹന്‍ലാല്‍ വക്കീല്‍ വേഷത്തിലെത്തിയ ചിത്രം മോഹൻലാലിൻറെ തിരിച്ചു വരവെന്നാണ് പ്രേക്ഷകർ പറയുന്നത്.ചിത്രത്തിലെ ഓരോ റോളുകളും താരങ്ങള്‍ മികച്ചതാക്കിയിട്ടുണ്ട്. എല്ലാ കഥാപാത്രങ്ങളും മികച്ച കൈയ്യടിയാണ് നേടുന്നത്.

അതേസമയം ചിത്രത്തിലെ ശ്രദ്ധേയമായ വേഷത്തില്‍ എത്തിയിരിക്കുകയാണ് ചിത്രത്തിന്റെ തിരക്കഥാകൃത്ത് മായാദേവി. താരത്തിനെതിരെ ചിലര്‍ വിമര്‍ശനം ഉന്നയിക്കുന്നുണ്ട്. വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കിയിരിക്കുകയാണ് താരമിപ്പോള്‍. മറ്റൊരു നടിക്ക് ആ കഥാപാത്രം നല്‍കിയിരുന്നെങ്കില്‍ ഇതിലും മികച്ചത് ആയിരിക്കുമെന്നൊക്കെയാണ് ആരാധകരുടെ ചര്‍ച്ചകള്‍. ജീത്തു സാര്‍ പറഞ്ഞത് കൊണ്ട് മാത്രമാണ് താന്‍ നേരില്‍ അഭിനയിച്ചത്. അഭിനയത്തില്‍ തനിക്ക് ഇനിയും ഹോം വര്‍ക്ക് ചെയ്യാനുണ്ടെന്നും ശാന്തി പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

“എനിക്കറിയാം ഞാന്‍ ഒരു ആക്ടര്‍ അല്ല. ഞാന്‍ ഒരു ആക്ടര്‍ ആണെന്ന് എവിടെയും അവകാശപ്പെടുന്നില്ല. ഞാന്‍ എഴുതിയ സിനിമയില്‍ ഈ റോള്‍ ഞാന്‍ ചെയ്താല്‍ നന്നായിരിക്കും എന്ന് ജീത്തു സാറ് പറഞ്ഞത് കൊണ്ടാണ് അത് ചെയ്തത്.നേരില്‍ അഹാന എന്ന കഥാപാത്രം വളരെ കാഷ്വലായാണ് വന്നിരിക്കുന്നത്, ചിത്രത്തിലെ ബാക്കിയുള്ളവര്‍ എല്ലാം സീനിയേഴ്‌സ് ആയിരുന്നു. അഹാനയുടെ കഥാപാത്രം വിജയമോഹന്റെ വീട്ടിലേക്ക് ഒന്നും പറയാതെ കേറി ചെല്ലാന്‍ പറ്റുന്ന ഒരാളായിരുന്നു.

പക്ഷേ അഹാന ചെയ്തത് വളരെ ഫോര്‍മല്‍ ആയിട്ടായിരുന്നു. അതിന്റെ ആവശ്യം ഇല്ലായിരുന്നു.അത് കണ്ടപ്പോള്‍ എനിക്ക് ചില എക്‌സ്പ്രഷന്‍സ് ഒക്കെ പാളിയല്ലോ അതൊക്കെ നന്നാക്കിയാല്‍ കൊള്ളാമെന്ന് തോന്നിയിരുന്നു.ഒരു ആക്ടര്‍ എന്ന രീതിയില്‍ ഒരുപാട് അഭിനയിക്കണം എന്ന് പറയുന്ന ഒരാളല്ല താന്‍. കാരണം എനിക്ക് സ്ട്രോംഗ് ബാക്ക്ഗ്രൗണ്ട് ഉണ്ട്. എന്റെ വക്കീല്‍ ജോലിയിലാണ് താന്‍ ദിവസവും ബെറ്റര്‍ ആയിരുന്നത്. ഇനി അഭിനയത്തില്‍ കുറച്ച്‌ കൂടെ ഉത്തരവാദിത്വം കാണിക്കണം. ഹോംവര്‍ക്ക് ചെയ്യണം” എന്നൊക്കയുണ്ടെന്നും ശാന്തി മായാദേവി പറയുന്നു.