ഇനി മുതല്‍ പെരിയാറിന്റെ സൗന്ദര്യം ആസ്വദിക്കുന്നതോടൊപ്പം വന്യ മൃഗങ്ങളെയും അടുത്ത് കാണാം; ഉദ്ഘാടനത്തിനൊരുങ്ങി നേര്യമംഗലം ബോട്ട് ജെട്ടി

ഇനി മുതല്‍ പെരിയാറിന്റെ സൗന്ദര്യം ആസ്വദിക്കുന്നതോടൊപ്പം വന്യ മൃഗങ്ങളെയും അടുത്ത് കാണാം; ഉദ്ഘാടനത്തിനൊരുങ്ങി നേര്യമംഗലം ബോട്ട് ജെട്ടി

സ്വന്തം ലേഖിക

ഇടുക്കി: കോതമംഗലത്തിന്റെ വിനോദസഞ്ചാര സാധ്യതകള്‍ക്ക് മുതല്‍ക്കൂട്ടായി ഇനി മുതല്‍ നേര്യമംഗലം ബോട്ട് ജെട്ടിയും.

നേര്യമംഗലത്ത് പുതിയതായി നിര്‍മ്മിച്ച ബോട്ട് ജെട്ടി ഈ മാസം 18 ന് മന്ത്രി പി.രാജീവ് നാടിന് സമര്‍പ്പിക്കും. നേര്യമംഗലം പാലത്തിനു സമീപം പുഴയുടെ ഇടതു കരയിലാണ് പുതിയ ബോട്ട് ജെട്ടി നിര്‍മ്മിച്ചിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മൂന്ന് വ്യത്യസ്ത ഉയരങ്ങളില്‍ ക്രമീകരിച്ചിരിക്കുന്ന ലാന്റിങ്ങ് ഫ്ലോറോട് കൂടിയാണ് ബോട്ട് ജെട്ടി സജ്ജമാക്കിയിരിക്കുന്നത്.

കോതമംഗലത്തിന്റെ ടൂറിസം വികസനത്തിന് ഏറെ സാധ്യത നല്കുന്ന പദ്ധതിയാണ് നേര്യമംഗലം ബോട്ട് ജെട്ടി. ആന്റണി ജോണ്‍ എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 50 ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി പൂര്‍ത്തീകരിച്ചത്.

പെരിയാര്‍ വാലിയുടെ നേതൃത്വത്തിലാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. മൂന്നാര്‍, തേക്കടി തുടങ്ങി ഇടുക്കിയിലെ വിവിധ ടൂറിസം കേന്ദ്രങ്ങളിലേക്ക് പോകുന്നവര്‍ക്ക് കോതമംഗലത്ത് നിന്നും ഭൂതത്താന്‍കെട്ടില്‍ എത്തി അവിടെ നിന്ന് ബോട്ട് മാര്‍ഗം കുട്ടമ്പുഴ, തട്ടേക്കാട്, ഇഞ്ചത്തൊട്ടി പ്രദേശങ്ങളെല്ലാം കണ്ട് നേര്യമംഗലത്ത് എത്തിച്ചേര്‍ന്ന് അവിടെ നിന്നും വീണ്ടും യാത്ര തുടരാം.