ഓരു വെള്ളം നെൽകൃഷിക്ക് ഭീഷണി: ഓരു മുട്ട് സ്ഥാപിക്കാത്തതിൽ പ്രതിഷേധിച്ച് കർഷകർ: ഉദയനാപുരം പഞ്ചായത്ത് ഓഫീസിനു മുന്നിൽ ധർണ നടത്തി കർഷകർ: ആദ്യം വിതച്ച നെല്ല് മുളയ്ക്കാത്തതിനാൽ രണ്ടാമത് വിതയ്ക്കുകയായിരുന്നു.
ഉദയനാപുരം : ഉദയനാപുരം പഞ്ചായത്തിലെ വല്ലകം, ഇടവേലി തോടുകളിൽ ഓരു മുട്ടുകൾ സ്ഥാപിക്കാത്തതിൽ പ്രതിഷേധിച്ച് കർഷകർ പഞ്ചായത്തിനു മുന്നിൽ ധർണ നടത്തി.
84 ഏക്കർ വിസ്തൃതിയുള്ള വാഴമന സൗത്ത്,44 ഏക്കറുള്ള കണ്ടംകേരി എന്നീ പാടശേഖരങ്ങളിലെ കർഷകരാണ് ധർണാ സമരം നടത്തിയത്. 63 ദിവസം പ്രായമായ നെൽകൃഷിയെ ഓരുജലം ദോഷകരമായി ബാധിക്കുമെന്ന സ്ഥിതിയിലാണ്.
വാഴമന നോർത്ത് പാടശേഖരത്തിൽ ആദ്യം വിതച്ച വിത്ത് മുളയ്ക്കാത്തതിനാൽ വീണ്ടും വിതക്കേണ്ടി വന്നതിനാൽ കർഷകർക്ക് കൃഷി ചെലവ് വർധിച്ചിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കൃഷി നാശമുണ്ടായാൽ വലിയ സാമ്പത്തിക നഷ്ടമുണ്ടാകുമെന്നും കർഷകർ പറഞ്ഞു. ധർണാ സമരത്തിന് വാഴമന നോർത്ത് പാടശേഖരം സെക്രട്ടറി കെ.എൻ.ശിവദാസൻ, പ്രസിഡൻ്റ്
പ്രഭാകരൻ നായർ പന്തല്ലൂർ മഠം, ട്രഷറർ കെ.വി. കുര്യാച്ചൻ, സാബു വല്യഒടിയിൽ, പി. മുകുന്ദൻ, ജോസഫ് പൂത്തറയിൽ, വി.വി. ഷാജി വല്യഒടിയിൽ തുടങ്ങിയവർ നേതൃത്വം നൽകി.
Third Eye News Live
0