play-sharp-fill
മുൻ വൈരാഗ്യം ; അയൽവാസിയായ ഗൃഹനാഥനെ ഇരുമ്പ് സ്ക്വയർ പൈപ്പ് ഉപയോഗിച്ച് ആക്രമിച്ചു ; കേസിൽ മധ്യവയസ്കനെ തൃക്കൊടിത്താനം പോലീസ് അറസ്റ്റ് ചെയ്തു 

മുൻ വൈരാഗ്യം ; അയൽവാസിയായ ഗൃഹനാഥനെ ഇരുമ്പ് സ്ക്വയർ പൈപ്പ് ഉപയോഗിച്ച് ആക്രമിച്ചു ; കേസിൽ മധ്യവയസ്കനെ തൃക്കൊടിത്താനം പോലീസ് അറസ്റ്റ് ചെയ്തു 

സ്വന്തം ലേഖകൻ 

കോട്ടയം: അയൽവാസിയെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മധ്യവയസ്കനെ പോലീസ് അറസ്റ്റ് ചെയ്തു. മടപള്ളി അമ്പാട്ട് കോളനി ഭാഗത്ത് കട്ടക്കുഴിയില്‍ വീട്ടിൽ കെ.ജെ വര്‍ഗീസ്‌ (75) എന്നയാളെയാണ് തൃക്കൊടിത്താനം പോലീസ് അറസ്റ്റ് ചെയ്തത്.

ഇയാൾ തന്റെ അയൽവാസിയായ ഗൃഹനാഥനെ ഇരുമ്പ് സ്ക്വയർ പൈപ്പ് ഉപയോഗിച്ച് ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. ആക്രമണത്തിൽ ഗൃഹനാഥന് കഴുത്തിന് മാരകമായി പരിക്കേല്‍ക്കുകയും ചെയ്തു. ഇയാൾക്ക് ഗൃഹനാഥനോട് മുൻ വൈരാഗ്യം നിലനിന്നിരുന്നു, ഇതിന്റെ തുടർച്ചയെന്നോണമാണ് ഇയാൾ വീടിന് സമീപം വഴിയിൽ വച്ച് ആക്രമിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരാതിയെ തുടർന്ന് തൃക്കൊടിത്താനം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും. ഇയാളെ അറസ്റ്റ് ചെയ്യുകയും ആയിരുന്നു. തൃക്കൊടിത്താനം സ്റ്റേഷൻ എസ്.എച്ച്.ഓ അനൂപ് ജി, എസ്.ഐ അഖിൽ ദേവ് എ.എസ്, എ.എസ്.ഐ ഗിരീഷ്, സി.പി.ഓ മാരായ ജസ്റ്റിൻ ജേക്കബ്, കിഷോർ കുമാർ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.