ഭിന്നശേഷിക്കാരായ കുട്ടികൾക്കായി മരുന്ന് എത്തിച്ചു നൽകി സന്നദ്ധ പ്രവർത്തക: സേഫായി മരുന്ന് കുട്ടികളുടെ കയ്യിൽ എത്തിച്ച് പൊലീസ്

ഭിന്നശേഷിക്കാരായ കുട്ടികൾക്കായി മരുന്ന് എത്തിച്ചു നൽകി സന്നദ്ധ പ്രവർത്തക: സേഫായി മരുന്ന് കുട്ടികളുടെ കയ്യിൽ എത്തിച്ച് പൊലീസ്

തേർഡ് ഐ ബ്യൂറോ

കോട്ടയം: ഭിന്നശേഷിക്കാരായ കുട്ടികൾക്ക് മരുന്ന് എത്തിച്ച് നൽകാൻ കൈ കോർത്ത് സാമൂഹ്യ പ്രവർത്തകരും പൊലീസും. നല്ലളപ്പാറയിലെ ഹീരാം സ്പെഷ്യൽ സ്കൂളിലെ ഭിന്നശേഷിക്കാരായ കുട്ടികക്കു വേണ്ടിയാണ് മരുന്ന് എത്തിച്ച് നൽകിയത്.

കൊറോണ ലോക്ക് ഡൗണിനെ തുടർന്ന് മരുന്ന് ലഭിക്കാതെ വന്നതോടെയാണ് കുട്ടികൾക്ക് മരുന്ന് എത്തിക്കാൻ സമർപ്പണം ചാരിറ്റബിൾ ട്രസ്റ്റ് ഡയറക്ടർ സൽകലാ വാസുദേവ് രംഗത്ത് എത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇവർ വാങ്ങിയ മരുപ്പ് ഈസ്റ്റ് പോലീസ് സ്‌റ്റേഷനിൽ എത്തിച്ചു. തുടർന്ന് ഈസ്റ്റ് പോലീസ് സ്റ്റേഷൻ എ.എസ്.ഐ അനിൽ പ്രകാശ്, മരുന്ന് -കങ്ങഴ – പരുത്തിമൂട് – നല്ലളപ്പാറ ഹീരാം സ്പെഷ്യൽ സ്കൂൾ മാനേജർ കൃപാ ലിജിൻ ബാബിനോയ്ക്ക് കൈമാറി.