നീറ്റ് യു.ജി 2025 ഒറ്റ ദിവസം, ഒരു ഷിഫ്റ്റില്‍ നടത്തുമെന്ന് എൻ.ടി.എ
ഡല്‍ഹി: 2025ലെ നീറ്റ് യു.ജി പരീക്ഷ പേന, പേപ്പർ മോഡില്‍ ഒറ്റ ദിവസം, ഒരു ഷിഫ്റ്റില്‍ നടത്താൻ എൻ ടി എ തീരുമാനം.നാഷനല്‍ ടെസ്റ്റിങ് ഏജൻസിയാണ് ഇക്കാര്യം അറിയിച്ചത്. ദേശീയ മെഡിക്കല്‍ കമീഷൻ തയാറാക്കിയ മാർഗനിർദേശങ്ങളോട് യോജിക്കുന്ന തീരുമാനമാണിത്.
2025ലെ നീറ്റ് യു.ജി പരീക്ഷ പേന, പേപ്പർ മോഡില്‍ നടത്തണോ അതോ കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷയാക്കണോ എന്ന് തീരുമാനിച്ചിട്ടില്ലെന്ന് കേന്ദ്ര വിദ്യാഭ്യാസ-ആരോഗ്യമന്ത്രാലയങ്ങള്‍ കഴിഞ്ഞ മാസം അറിയിച്ചിരുന്നു. എന്നാല്‍ പരീക്ഷ സാധാരണ പോലെ പേന-പേപ്പർ മോഡില്‍ തുടരാൻ തീരുമാനമായത്.
അതോടൊപ്പം, ബി.എ.എം.എസ്, ബി.യു.എം.എസ്, ബി.എസ്.എം.എസ് കോഴ്സുകളിലേക്കുള്ള പ്രവേശനവും നീറ്റ് വഴിയാണ്. ബി.എച്ച്.എം.എസ് കോഴ്സുകളിലേക്കുള്ള പ്രവേശനവും നീറ്റ് വഴിയാണ്. ആംഡ് ഫോഴ്സസ് മെഡിക്കല്‍ സർവീസ് ആശുപത്രികളില്‍ 2025 മുതല്‍ നടത്തുന്ന ബി.എസ്.സി നഴ്സിങ് കോഴ്സുകളിലേക്കുള്ള തെരഞ്ഞെടുപ്പും നീറ്റ് വഴിയാകും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
നാലു വർഷ ബി.എസ്.സി നഴ്സിങ് കോഴ്സുകള്‍ക്കും നീറ്റ് ബാധകമാക്കിയിട്ടുണ്ട്. മൂന്നു മണിക്കൂർ 20 മിനിറ്റായിരിക്കും പരീക്ഷയുടെ ദൈർഘല്‍ം. 200 ചോദ്യങ്ങളുണ്ടാകും പരീക്ഷക്ക്. 180 ചോദ്യങ്ങള്‍ക്ക് ഉത്തരമെഴുതണം. ഓരോ ശരിയുത്തരത്തിനും നാലുമാർക്ക് വീതം ലഭിക്കും. ഉത്തരം തെറ്റിയാല്‍ ഒരു മാർക്കും കുറയും അതായത് നെഗറ്റീവ് മാർക്ക് ഉണ്ടാകും.