
ആലപ്പുഴ: ‘എല്‍ഡിഎഫ് അല്ലാതെ മറ്റാര്’ എന്ന മുദ്രാവാക്യം ജനങ്ങളെ വെറുപ്പിച്ചെന്ന് സിപിഎം ആലപ്പുഴ ജില്ലാ കമ്മിറ്റിയില്‍ വിമർശനം.
ഇത് അഹങ്കാര മുദ്രാവാക്യം എന്ന പ്രതീതി ഉണ്ടാക്കി. പിണറായിയുടെ ചിത്രം മാത്രം വച്ചപ്പോള്‍ ‘ഞാനല്ലാതെ മറ്റാര്’ എന്ന ജനങ്ങള്‍ക്ക് തോന്നി.
2016ലും 21ലെയും മുദ്രാവാക്യങ്ങള്‍ ജനത്തെ അടുപ്പിച്ചു. 2026 മുദ്രാവാക്യം ജനത്തെ വെറുപ്പിച്ചു. പിണറായിയുടെ ചിത്രം മാത്രം വച്ചപ്പോള്‍ ‘ഞാനല്ലാതെ മറ്റാര്’ എന്ന ജനങ്ങള്‍ക്ക് തോന്നി.’കടക്ക് പുറത്ത്’ മുദ്രാവാക്യവും ജനങ്ങള്‍ ഓർത്തുവച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്വന്തം മണ്ഡലത്തില്‍ തുടക്കത്തില്‍ പിന്നില്‍ പോയത് പാർട്ടി മാത്രമല്ല പിണറായിയും പരിശോധിക്കണമെന്നും യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നു.
കയർ മേഖലയെ പി.രാജീവ് തകർത്തെന്നും വിമർശനം ഉയർന്നു. മുതലാളിമാർക്ക് വേണ്ടി മാത്രമാണ് രാജീവ് പ്രവർത്തിച്ചത്.
ജി.സുധാകരനും തോമസ് ഐസക്കും കയർ വകുപ്പ് നല്ല വരുമാനമുള്ള മേഖലയാക്കി.ഇത് അഞ്ചുവർഷംകൊണ്ട് പി.രാജീവ് അത് തകർത്തെന്നും വിമർശനമുയര്‍ന്നു.







