Spread the love

ഡൽഹി: ആഗോള തലത്തില്‍ സുപ്രധാന നയതന്ത്ര ചർച്ചകളുടെ വേദിയാകാൻ ഇന്ത്യ.

video
play-sharp-fill

വരുന്ന സെപ്തംബറില്‍ ഇന്ത്യയില്‍ വെച്ച്‌ നടക്കുന്ന ബ്രിക്സ് ഉച്ചകോടിയില്‍ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങും നേരിട്ട് പങ്കെടുക്കുമെന്ന് സ്ഥിരീകരിച്ചു.

ഇരു നേതാക്കളുടെയും സാന്നിധ്യം ആഗോളതലത്തില്‍ ഉറ്റുനോക്കപ്പെടുന്ന സുപ്രധാന നയതന്ത്ര ചർച്ചകള്‍ക്ക് ഇന്ത്യയെ വേദിയാക്കുമെന്നാണ് പ്രതീക്ഷ. ഗല്‍വാൻ അതിർത്തി സംഘർഷത്തിന് ശേഷം ഇതാദ്യമായാണ് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് ഇന്ത്യ സന്ദർശിക്കുന്നത് എന്നതിനാല്‍ ഈ സന്ദർശനത്തിന് രാഷ്ട്രീയമായി വലിയ പ്രാധാന്യമുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉച്ചകോടിയില്‍ ഇറാൻ, യു എ ഇ തുടങ്ങിയ രാജ്യങ്ങളിലെ ഭരണത്തലവന്മാരും പങ്കെടുത്തേക്കുമെന്നാണ് കേന്ദ്ര സർക്കാർ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. പുടിന്‍റെ ചൈനീസ് സന്ദർശനത്തിനിടെയാണ് ഇരുവരും ബ്രിക്സ് ഉച്ചകോടിയില്‍ പങ്കെടുക്കാൻ ഇന്ത്യയിലെത്തുമെന്ന കാര്യം സ്ഥിരീകരിച്ചിരിക്കുന്നത്.