
കുമരകം: തിരുവാർപ്പ് കാഞ്ഞിരത്ത്
വടിവാളിന് വെട്ടേറ്റയാൾ മരിച്ചു.
കാഞ്ഞിരം പത്തൊൻപതിൽ ചിറയിൽ മുരുകൻ (54) ആണ് മരിച്ചത്. പ്രതി തിരുവാർപ്പ് കോതമംഗലം ഭാഗം കിളിരൂർ കരയിൽ കളപ്പൂരത്തറ വീട്ടിൽ കെ. രഞ്ജിനെ കുമരകം പോലീസ് പിടികൂടി.
ഇന്നലെ പുലർച്ചെയാണ് സംഭവം. വെട്ടേറ്റ് ഗുരുതരമായി പരിക്കേറ്റ മുരുകനെ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ഇന്നു പുലർച്ചെയാണ് മരിച്ചത്.
പ്രതി കെ.രഞ്ജിനെ മദ്യലഹരിയിൽ ഭീഷണി മുഴക്കുകയും, അസഭ്യം പറയുകയും ചെയ്തതിന് കുമരകം പോലീസ് കസ്റ്റഡിയിലെടുത്തു വിട്ടയച്ചതാണ്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതിന് ശേഷമാണ് വെട്ടിയത്. ഇരുവരും ബി ജെ പി പ്രവർത്തകരാണ്. രാഷ്ട്രീയ അഭിപ്രായ ഭിന്നതയാണ് പ്രശ്നങ്ങൾക്ക് കാരണമെന്ന് പോലീസ് പറയുന്നു. പ്രതിയെ ചോദ്യം ചെയ്തു വരികയാണ്.







