play-sharp-fill
പരീക്ഷാ ക്രമക്കേട്; ഞായറാഴ്ച നടത്താൻ നിശ്ചയിച്ചിരുന്ന നീറ്റ് പിജി പരീക്ഷ മാറ്റിവച്ചു; പുതിയ തീയതി ഉടൻ പ്രഖ്യാപിക്കുമെന്ന് ആരോഗ്യ മന്ത്രാലയം

പരീക്ഷാ ക്രമക്കേട്; ഞായറാഴ്ച നടത്താൻ നിശ്ചയിച്ചിരുന്ന നീറ്റ് പിജി പരീക്ഷ മാറ്റിവച്ചു; പുതിയ തീയതി ഉടൻ പ്രഖ്യാപിക്കുമെന്ന് ആരോഗ്യ മന്ത്രാലയം

ഡൽഹി: പരീക്ഷാ ക്രമക്കേടിനെ തുടർന്ന് ഞായറാഴ്ച നടത്താൻ നിശ്ചയിച്ചിരുന്ന നീറ്റ് പിജി പരീക്ഷ മാറ്റിവച്ചു. പുതിയ തീയതി ഉടൻ പ്രഖ്യാപിക്കുമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ശനിയാഴ്ച രാത്രി വൈകിയാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം അറിയിച്ചത്. വിദ്യാർഥികള്‍ക്ക് ഉണ്ടായ ബുദ്ധിമുട്ടില്‍ ഖേദിക്കുന്നുവെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

നീറ്റ്, നെറ്റ് പരീക്ഷകളുടെ ചോദ്യപ്പേപ്പര്‍ ചോര്‍ച്ച വിവാദത്തിന് പിന്നാലെ നാഷണല്‍ ടെസ്റ്റിംഗ് ഏജൻസി ഡയറക്ടര്‍ ജനറല്‍ സുബോധ് കുമാര്‍ സിംഗിനെ ചുമതലയില്‍ നിന്ന് നീക്കിയിരുന്നു. പകരം റിട്ട. ഐഎഎസ് ഓഫീസര്‍ പ്രദീപ് സിംഗ് കരോളയ്ക്ക് ചുമതല നല്‍കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നീറ്റ്, നെറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് രാജ്യത്ത് വൻതോതിലുള്ള പ്രതിഷേധങ്ങളാണ് അരങ്ങേറുന്നത്. ഇതിന് പിന്നാലെയാണ് എൻടിഎ ഡിജിയെ കേന്ദ്രം നീക്കിയിരിക്കുന്നത്.