play-sharp-fill
കേരളത്തിലെ വിദ്യാർത്ഥികളുടെ പരീക്ഷാ കേന്ദ്രങ്ങൾ ആന്ധ്ര ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ, ദില്ലിയിൽ ഉള്ളവർ ഉത്തർപ്രദേശിലും രാജസ്ഥാനിലും പോകണം, നീറ്റ് പിജി പരീക്ഷാ കേന്ദ്രങ്ങൾ വിദ്യാർഥികൾക്ക് അനുവദിച്ചത് ആയിരം കിലോമീറ്ററിലേറെ ദൂരത്തെന്ന് വ്യാപക പരാതി

കേരളത്തിലെ വിദ്യാർത്ഥികളുടെ പരീക്ഷാ കേന്ദ്രങ്ങൾ ആന്ധ്ര ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ, ദില്ലിയിൽ ഉള്ളവർ ഉത്തർപ്രദേശിലും രാജസ്ഥാനിലും പോകണം, നീറ്റ് പിജി പരീക്ഷാ കേന്ദ്രങ്ങൾ വിദ്യാർഥികൾക്ക് അനുവദിച്ചത് ആയിരം കിലോമീറ്ററിലേറെ ദൂരത്തെന്ന് വ്യാപക പരാതി

ദില്ലി : നീറ്റ്-പിജി പരീക്ഷയുടെ കേന്ദ്രങ്ങള്‍ വിദ്യാർഥികള്‍ക്ക് അനുവദിച്ചത് വിദൂര സ്ഥലങ്ങളിലെന്ന് വ്യാപക പരാതി.

ആയിരം കിലോമീറ്ററിലേറെ അകലെയാണ് പല വിദ്യാർഥികള്‍ക്കും കേന്ദ്രങ്ങള്‍ അനുവദിച്ചത്. ഓഗസ്റ്റ് 11നാണ് പരീക്ഷ. പലർക്കും ഒപ്ഷൻ നല്‍കാത്ത കേന്ദ്രങ്ങളാണ് അനുവദിച്ചിരിക്കുന്നതെന്നും ആരോപണമുയർന്നു. കേരളത്തിലെ വിദ്യാർഥികള്‍ക്ക് ആന്ധ്രയുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലാണ് കേന്ദ്രം അനുവദിച്ചിരിക്കുന്നത്. ദില്ലിയിലെ വിദ്യാർഥികള്‍ പരീക്ഷയെഴുതാനായി ഉത്തർപ്രദേശിലും രാജസ്ഥാനിലും പോകണം. രാജ്യത്താകമാനം രണ്ടര ലക്ഷം എംബിബിഎസ് ബിരുദധാരികളാണ് പരീക്ഷയെഴുതുന്നത്. കേരളത്തില്‍ നിന്ന് മാത്രം 25000ത്തോളം പേർ പരീക്ഷയെഴുതുന്നു.

പരീക്ഷ എഴുതേണ്ട നഗരത്തിന്റെ പേര് മാത്രമേ ഇപ്പോള്‍ അറിയിച്ചിട്ടുള്ളൂ. കൃത്യമായ കേന്ദ്രം എട്ടിനാണ് അറിയിക്കുക. പരീക്ഷ പ്രമാണിച്ച്‌ മിക്ക നഗരങ്ങളിലേക്കുമുള്ള വിമാന ടിക്കറ്റ് നിരക്ക് കുത്തനെ ഉയർന്നു. ട്രെയിൻ ടിക്കറ്റുകളും ബുക്കിങ് അവസാനിക്കാറായി. വലിയ സാമ്ബത്തിക ചെലവും സമയ നഷ്ടവുമാണ് പരീക്ഷാ കേന്ദ്രങ്ങള്‍ വിദൂരത്തിലാകുന്നതിനാല്‍ ഉണ്ടാകുന്നതെന്ന് വിദ്യാർഥികള്‍ പരാതിപ്പെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അപേക്ഷാ സമയം പരീക്ഷാ കേന്ദ്രം തെരഞ്ഞെടുക്കാനുള്ള നാല് ഒപ്ഷനാണുണ്ടായിരുന്നത്. കേരളത്തിലെ മിക്ക ജില്ലകളിലും കേന്ദ്രങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍, അപേക്ഷിക്കുമ്ബോള്‍ കേരളത്തിലെ കേന്ദ്രങ്ങള്‍ തെരഞ്ഞെടുക്കാനുള്ള സമയം സാങ്കേതിക തകരാര്‍ കാരണം മിക്കവരും ആന്ധ്ര തെരഞ്ഞെടുക്കാൻ നിർബന്ധിക്കപ്പെടുകയായിരുന്നുവെന്നും പരീക്ഷാർഥികള്‍ പറയുന്നു. ആദ്യം രജിസ്റ്റർ ചെയ്യുന്നവർക്ക് ആദ്യം എന്നതാണ് രീതിയെന്നാണ് എൻബിഇയുടെ വിശദീകരണം.