പുതുപ്പള്ളി നിയോജക മണ്ഡലം എൻ ഡി എ പഞ്ചായത്ത് പൂർവ സ്ഥാനാർഥി സംഗമം സംഘടിപ്പിച്ചു ; യോഗം പ്രീതി നടേശൻ ഉദ്ഘാടനം ചെയ്തു
സ്വന്തം ലേഖകൻ
പുതുപ്പള്ളി നിയോജക മണ്ഡലം എൻ ഡി എ പഞ്ചായത്ത് പൂർവ സ്ഥാനാർഥി സംഗമം പുതുപ്പള്ളി ബെസ്റ്റ് ഹോട്ടൽ കൺവെൻഷൻ സെന്ററിൽ നടന്നു. ബിജെപി അയർകുന്നം മണ്ഡലം പ്രസിഡന്റ് മഞ്ജു പ്രദീപ് അധ്യക്ഷത വഹിച്ച യോഗം പ്രീതി നടേശൻ ഉദ്ഘാടനം ചെയ്തു .
മോദിജിയുടെ ഭരണ നേട്ടങ്ങൾ, അത് വഴി പൊതു സമൂഹത്തിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റങ്ങളെ കുറിച്ചും സംസാരിച്ചു. എൻ ഡി എ ചെയർമാൻ പി സുനിൽകുമാർ മുഖ്യ പ്രഭാഷണം നടത്തി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ബിജെപി ജില്ലാ ജനറൽ സെക്രട്ടറി എസ്. രതീഷ്, ബിജെപി സംസ്ഥാന സമിതി അംഗം മഞ്ജു സുരേഷ്, ബി ഡി ജെ എസ് നിയോജക മണ്ഡലം പ്രസിഡന്റ് കൃഷ്ണൻകുട്ടി, ബിജെപി പുതുപ്പള്ളി മണ്ഡലം പ്രസിഡന്റ് ശ്രീജിത്ത്, ജനറൽ സെക്രട്ടറി അഡ്വ. സുനിൽകുമാർ എന്നിവർ സംസാരിച്ചു.
Third Eye News Live
0