തരൂരിന്റെ വലിപ്പം മനസിലാക്കാത്ത ഏക പാര്‍ട്ടിയാണ് കോണ്‍ഗ്രസ്; ഏത് സമയവും പാര്‍ട്ടിയിലേക്ക് വരാം; ശശി തരൂരിനെ സ്വാഗതം ചെയ്ത് എന്‍സിപി
കോട്ടയം: തരൂരിനെ എന്‍സിപിയിലേക്ക് സ്വാഗതം ചെയ്ത് സംസ്ഥാന അധ്യക്ഷന്‍ പി സി ചാക്കോ. തരൂരിന് ഏത് സമയവും എന്‍
സിപിയിലേക്ക് വരാമെന്ന് പി.സി ചാക്കോ പ്രതികരിച്ചു. തരൂരിന്റെ വലിപ്പം മനസിലാക്കാത്ത ഏക പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്നും പാര്‍ലമെന്ററി പാര്‍ട്ടി നേതൃസ്ഥാനം ശശി തരൂരിന് നല്‍കാമായിരുന്നുവെന്നും പി സി ചാക്കോ പറഞ്ഞു.
ശശി തരൂരിന്റെ കഴിവുകളെ ഉപയോഗിക്കാന്‍ കോണ്‍ഗ്രസ് ഇതുവരെ തയ്യാറായിട്ടില്ല. വികസന കാര്യത്തില്‍ തരൂര്‍ രാഷ്ട്രീയം കാണിക്കാറില്ല.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
മറ്റ് നേതാക്കള്‍ അഴകൊഴമ്പന്‍ നിലപാടെടുക്കുമ്പോള്‍ തരൂരിന്റെത് വ്യക്തതയുള്ള നിലപാടാണ്. കോണ്‍ഗ്രസിലാണെങ്കിലും അല്ലെങ്കിലും തരൂരായിരിക്കും തിരുവനന്തപുരം എംപിയെന്നും പി സി ചാക്കോ പ്രതികരിച്ചു.
Third Eye News Live
0