Thursday, April 23, 2026

മലയാളി യുവാവിനെ ബ്രിട്ടനില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി; മരിച്ചത് സ്റ്റുഡന്റ് വിസയിൽ ബ്രിട്ടനിൽ എത്തിയ യുവാവ്

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

ലണ്ടൻ: മലയാളി യുവാവിനെ ബ്രിട്ടനില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ലിവര്‍പൂളിന് സമീപം വിരാളിലാണ് ബിജിന്‍ വര്‍ഗീസ് എന്ന യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വെള്ളിയാഴ്ച രാത്രി 10 മണിയോടെയാണ് മരണ വിവരം പുറത്തറിഞ്ഞത്.

സ്റ്റുഡന്റ് വിസയില്‍ ബ്രിട്ടനിലെത്തിയതാണ് യുവാവ്. ഒരു കെയര്‍ ഏജന്‍സിയില്‍ ജോലി ചെയ്ത് വരികയായിരുന്നു എന്നാണ് പ്രാഥമിക വിവരം. യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സ്ഥലം പൊലീസ് നിരീക്ഷണത്തിലാണ്. 

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group