നയനയുടെടെ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കും; പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കും;അന്വേഷണത്തിലെ വീഴ്ചകളും തുടർ അന്വേഷണ സാധ്യതകളും പരിശോധിക്കുന്ന എസിപി ജെ .കെ ദിനിൽ കമ്മീഷണർക്ക് ഉടൻ റിപ്പോർട്ട് നൽകും

നയനയുടെടെ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കും; പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കും;അന്വേഷണത്തിലെ വീഴ്ചകളും തുടർ അന്വേഷണ സാധ്യതകളും പരിശോധിക്കുന്ന എസിപി ജെ .കെ ദിനിൽ കമ്മീഷണർക്ക് ഉടൻ റിപ്പോർട്ട് നൽകും

തിരുവനന്തപുരം: യുവസംവിധായക നയന സൂര്യയുടെ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കും ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കും.എഡിജിപി അജിത് കുമാറാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് നിർദേശം നൽകിയത്.

അന്വേഷണത്തിലെ വീഴ്ചകളും തുടർ അന്വേഷണ സാധ്യതകളും പരിശോധിക്കുന്ന എസിപി ജെ കെ ദിനിൽ കമ്മീഷണർക്ക് ഉടൻ റിപ്പോർട്ട് നൽകും അതിൻറെ കൂടി അടിസ്ഥാനത്തിലായിരിക്കും അന്വേഷണം.കൊലപാതകമെന്ന് ആരോപണമുയർന്ന സാഹചര്യത്തിലാണ് അന്വേഷണം.

സംവിധായകൻ ലെനിൻ രാജേന്ദ്രൻ സഹസംവിധായികയായിരുന്ന നയനയെ 2019 ഫെബ്രുവരി 24നാണ് വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത് .

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആത്മഹത്യയെന്ന് നിഗമനത്തിലായിരുന്നു പൊലീസ്.പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കഴുത്തും ഞെരിഞ്ഞതാണ് മരണകാരണം എന്നായിരുന്നു കണ്ടെത്തൽ.

ദിവസങ്ങൾക്കുമുമ്പ് പോസ്റ്റുമോർട്ടം റിപ്പോർട്ട് സംബന്ധിച്ച് മാധ്യമങ്ങളിൽ വാർത്ത വന്നതോടെയാണ് ബന്ധുക്കൾ അന്വേഷണം ആവശ്യപ്പെട്ട് രംഗത്തെത്തിയത്

നയനയുടെ കഴുത്തിൽ ഏഴ് ഇടത്ത് ഉള്ളതായി പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു .
വിശദമായ അന്വേഷണം ഉണ്ടാകുമെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു

Tags :