‘നവ്യ നായര്‍ അറിവില്ലായ്മ കൊണ്ടായിരിക്കാം വിവരക്കേട് പറഞ്ഞത്,പോട്ടെ, സാരമില്ല’ ;നവ്യ പറഞ്ഞത് ആന്തരികാവയവങ്ങള്‍ പുറത്തെടുത്ത് കഴുകുന്ന സന്ന്യാസിമാരുടെ ‘വസ്ത്ര ധൗതി’ യെ കുറിച്ചാവാം; വെള്ളാശേരി ജോസഫിൻ്റെ കുറിപ്പ് വൈറല്‍

‘നവ്യ നായര്‍ അറിവില്ലായ്മ കൊണ്ടായിരിക്കാം വിവരക്കേട് പറഞ്ഞത്,പോട്ടെ, സാരമില്ല’ ;നവ്യ പറഞ്ഞത് ആന്തരികാവയവങ്ങള്‍ പുറത്തെടുത്ത് കഴുകുന്ന സന്ന്യാസിമാരുടെ ‘വസ്ത്ര ധൗതി’ യെ കുറിച്ചാവാം; വെള്ളാശേരി ജോസഫിൻ്റെ കുറിപ്പ് വൈറല്‍

സ്വന്തം ലേഖകൻ

കഴിഞ്ഞ ദിവസം സിനിമാ താരം നവ്യ നായർ പറഞ്ഞ ഒരു പരാമർശം വലിയ വിവാദങ്ങളും പരിഹാസങ്ങളും ട്രോളുകളുമൊക്കെയാണ് വാരികൂട്ടിയത്.
സന്ന്യാസിമാര്‍ തങ്ങളുടെ ആന്തരികാവയവങ്ങള്‍ പുറത്തെടുത്ത് കഴുകി വൃത്തിയാക്കി തിരികെ വെക്കുമെന്നായിരുന്നു നവ്യയുടെ പരാമര്‍ശം.

ഒരു പരിപാടിക്കിടെ താരം ഇത് പറയുന്നതും അപ്പോള്‍ തന്നെ നടനും എംഎല്‍എയുമായ മുകേഷ് ഇതിനെ പരിഹസിച്ച്‌ രംഗത്തെത്തിയതിയതിന്റെയും വീഡിയോ സൈബര്‍ ലോകത്ത് വ്യാപകമായി പ്രചരിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇപ്പോഴിതാ, നവ്യ പറഞ്ഞതിന്റെ ആധികാരികതയെ കുറിച്ച്‌ വിശദീകരണവുമായി എത്തിയിരിക്കുകയാണ് വെള്ളാശേരി ജോസഫ് . യോഗയിലെ ‘വസ്ത്ര ധൗതി’ എന്ന ക്ഷാളനക്രിയയെ കുറിച്ചാണ് നവ്യ സംസാരിച്ചത് എന്ന് പറയുകയാണ് ഇദ്ദേഹം.വെള്ളാശേരി ജോസഫിന്റെ കുറിപ്പ് സോഷ്യല്‍മീഡിയയില്‍ വൈറലായി മാറുകയാണ്.

കുറിപ്പില്‍ പറയുന്നത് ഇങ്ങനെ:

“ഭാരതത്തിലെ സന്യാസിമാര്‍ ആന്തരിക അവയവങ്ങള്‍ പുറത്തേക്കെടുത്ത് കഴുകി വൃത്തിയാക്കി അകത്ത് വെക്കുമായിരുന്നു” എന്ന് നടി നവ്യാ നായര്‍ പറഞ്ഞതായി സോഷ്യല്‍ മീഡിയയില്‍ ചിലരൊക്കെ പോസ്റ്റ് ചെയ്യുന്നൂ; എന്നിട്ട് ആ പ്രസ്താവനയെ അവര്‍ ട്രോളുന്നൂ. ‘ആന്തരിക അവയവങ്ങള്‍ പുറത്തേക്കെടുത്ത് കഴുകി വൃത്തിയാക്കുക’ എന്നതിലൂടെ നവ്യാ നായര്‍ ഉദ്ദേശിച്ചത് മിക്കവാറും യോഗയിലെ ‘വസ്ത്ര ധൗതി’ എന്ന് പറയുന്ന ഒരു ക്ഷാളന ക്രിയയെ കുറിച്ച്‌ ആയിരിക്കും.

യോഗയിലെ ഈ ‘വസ്ത്ര ധൗതി’-യെ കുറിച്ച്‌ കണ്ടമാനം തെറ്റിദ്ധാരണ പലര്‍ക്കുമുണ്ട്. ആറു മീറ്ററോളം വരുന്ന ഒരുതരം വെള്ള റിബണ്‍ ആണ് ‘വസ്ത്ര ധൗതി’ -ക്ക് വേണ്ടി സാധാരണ ഉപയോഗിക്കാറുള്ളത്. ചെറു ചൂടുള്ള ഉപ്പു വെള്ളത്തിൻ്റെ കൂടെ ഒരറ്റം കയ്യില്‍ പിടിച്ചുകൊണ്ട് ആ റിബണ്‍ വിഴുങ്ങാറാണ് പതിവ്. പിന്നീട് ‘വസ്ത്ര ധൗതി’-യില്‍ അത് പതുക്കെ പതുക്കെ പുറത്തേക്ക് വലിച്ചെടുക്കും. ഗ്യാസ് ട്രബിളിനും അസിഡിറ്റിയില്‍ നിന്നും രക്ഷ നേടാനായാണ് ഈ ശുദ്ധീകരണ ക്രിയ ചെയ്യുന്നത്. ‘വമന ധൗതി’ എന്നുള്ള ശര്‍ദ്ദിപ്പിക്കല്‍ പരിപാടിയെക്കാള്‍ കുറച്ചുകൂടി അഡ്വാന്‍സ്ഡ് ആയുള്ള ഒരു ക്രിയ മാത്രമാണിത്. ശരീരത്തിന് അകത്തുള്ള ഒരു അവയവും വലിച്ച്‌ പുറത്തേക്കെടുക്കുന്നില്ല.

ആയുര്‍വേദത്തിലും പഞ്ചകര്‍മ്മ ചികിത്സയുടെ ഭാഗമായി ‘വമനം’ ഉണ്ട്. യോഗയില്‍ അത് കുറച്ചുകൂടി വ്യക്തി ‘എഫര്‍ട്ട്’ എടുത്ത് ചെയ്യണമെന്നേയുള്ളൂ. സത്യം പറഞ്ഞാല്‍, പൊലിപ്പിച്ച്‌ പൊലിപ്പിച്ച്‌ യോഗയെ കുറിച്ചും, ക്ഷാളന ക്രിയകളെ കുറിച്ചും കണ്ടമാനം തെറ്റിദ്ധാരണകള്‍ ആണ് സാധാരണ ജനത്തിനുള്ളത്. സാധാരണ ജനത്തിന് മാത്രമല്ലാ; വിദ്യാഭ്യാസമുള്ളവര്‍ക്ക് പോലും കണ്ടമാനം തെറ്റിധാരണകളുണ്ട്.

യമ, നിയമ, ആസന, പ്രാണായാമം, പ്രത്യഹര, ധ്യാന, ധാരണ, സമാധി – ഇവയാണ് അഷ്ടാംഗ യോഗത്തിലെ എട്ടു രീതികള്‍. ഇതിലൊന്നും യാതൊരു ദുരൂഹതകളുമില്ല. നല്ല ഒരു ഗുരുവിന്റെ കീഴില്‍ പോയി ഇതൊക്കെ അഭ്യസിച്ചാല്‍ മാത്രം മതി. മുന്‍ഗറിലെ ‘ബീഹാര്‍ സ്‌കൂള്‍ ഓഫ് യോഗ’ പോലെ ഇതൊക്കെ നന്നായി പഠിപ്പിക്കുന്ന സ്ഥാപനങ്ങളുമുണ്ട്.

ഇനി ക്ഷാളന ക്രിയകളെ കുറിച്ച്‌ പറഞ്ഞാല്‍, ജലനേതി, സൂത്രനേതി, വമന ധൗതി, വസ്ത്ര ധൗതി, പ്രക്ഷാളന്‍ – എന്നിങ്ങനെയുള്ള ആറു ക്ഷാളന ക്രിയകളുണ്ട് യോഗയില്‍. ഇവിടേയും യാതൊരു ദുരൂഹതകളുമില്ലാ. നല്ല ഒരു ഗുരുവിന്റെ കീഴില്‍ പോയി ഇതൊക്കെ അഭ്യസിച്ചാല്‍ മാത്രം മതി. ‘വസ്ത്ര ധൗതി’ പോലുള്ള അഡ്വാന്‍സ്ഡ് ആയുള്ള ക്രിയകള്‍ ഒരു ഗുരുവിൻ്റെ മേല്‍നോട്ടത്തില്‍ മാത്രമേ ചെയ്യാവൂ. അതല്ലെങ്കില്‍ ശരീരത്തില്‍ പല അസ്വസ്ഥകളും വരും.

സൈനസൈറ്റിസിനും മൂക്കടപ്പിനും തുമ്മലിനും ജലദോഷത്തിനും എതിരെ പ്രയോഗിക്കുന്ന ഒരു സിമ്പിള്‍ ടെക്നിക്കാണ് ജലനേതി. മുക്കിന്റെ ഉള്‍ഭാഗം വൃത്തിയാക്കാന്‍, ഹഠയോഗത്തിലെ ക്ഷാളന ക്രിയകളിലുള്ളതാണ് ജലനേതിയും സൂത്രനേതിയും. ‘ലോട്ടാ നേതി’ എന്ന ഒരു പാത്രം ജലനേതി ചെയ്യാനായി ഉണ്ട്. ജലനേതി ചെയ്യുമ്പോള്‍ ചെറുചൂടുള്ള ഉപ്പുവെള്ളം നാസികാ ദ്വാരത്തിലൂടെ കയറ്റുകയാണ് ചെയ്യുന്നത്. ഉപ്പുവെള്ളം പിന്നീട് വായിലൂടെ പുറത്തു വരും. കടുകെണ്ണ ചിലപ്പോള്‍ ജലനേതി ചെയ്യുമ്പോള്‍ ഉപ്പുവെള്ളത്തിന്റെ കൂടെ ചേര്‍ക്കാറുണ്ട്. സൈനസ് പ്രശ്നത്തിനും, വിട്ടുമാറാത്ത ജലദോഷത്തിനും ആഴ്ചയില്‍ ഒരിക്കല്‍ ജലനേതി ചെയ്‌താല്‍ മതി. ജലനേതി സിമ്പിള്‍ ടെക്നിക്ക് ആണ്. ചെറു ചൂടുള്ള ഉപ്പുവെള്ളം ഉപയോഗിച്ച്‌ മൂക്കിൻ്റെ ഉള്‍ഭാഗം കഴുകുന്ന രീതിയാണിത്.

കുറച്ചു കൂടി അഡ്വാന്‍സ്ഡ് ആയ സൂത്ര നേതിയും ഉണ്ട് യോഗയിലെ ക്ഷാളന ക്രിയകളുടെ ഭാഗമായി മൂക്കിന്റെ ഉള്‍ഭാഗം ക്ളീന്‍ ചെയ്യാന്‍. സൂത്രനേതിയില്‍ ഇപ്പോള്‍ മൂക്കിലൂടെ കടത്താന്‍ യോഗാ കേന്ദ്രങ്ങള്‍ നീളം കുറഞ്ഞ ചെറിയ റബര്‍ ട്യൂബ് ആണ് ഉപയോഗിക്കുന്നത്. പണ്ടൊക്കെ ചകിരിനാര് ഉപയോഗിച്ചിരുന്നു. മുക്കിന്റെ ഉള്‍ഭാഗവും തലച്ചോറും തമ്മില്‍ ബന്ധമുണ്ട്. അതുകൊണ്ട് ജലനേതിയും സൂത്ര നേതിയും ചെയ്യുമ്പോള്‍ തല ഉണരുന്നതുപോലെ തോന്നും. കടുകെണ്ണ ഉപ്പുവെള്ളത്തിൻ്റെ കൂടെ ജലനേതി ചെയ്യുമ്പോള്‍ ചേര്‍ത്താല്‍ തീര്‍ച്ചയായും തലയ്ക്ക് ഒരു നല്ല ഉണര്‍വ് വരും. ആയുര്‍വേദത്തിലെ നസ്യത്തിന് സമാനമാണ് ജലനേതിയും സൂത്രനേതിയും. രണ്ടും വളരെ ‘എക്സ്പേര്‍ട്ട് ‘ ആയിട്ടുള്ള യോഗാ ശിക്ഷകരുടെ മേല്‍നോട്ടത്തില്‍ മാത്രമേ ചെയ്യാവൂ. ഉപ്പുവെള്ളം ഒരു കാരണവശാലും മുക്കിന്റെ ഉള്‍ഭാഗത്ത് തങ്ങി നില്‍ക്കരുത്. വെറും വയറ്റില്‍ അതിരാവിലെ ജലനേതിയും സൂത്രനേതിയും ചെയ്യുന്നതാണ് നല്ലത്.

ഇങ്ങനെ യോഗയിലെ ഓരോരോ ക്രിയകളെ കുറിച്ചും, പോസ്റ്ററുകളെ കുറിച്ചും സമര്‍ത്ഥനായ ഒരു യോഗാ ഗുരുവിന്റെ കീഴില്‍ പഠിച്ചവര്‍ക്ക് സംസാരിക്കാം. പഠിക്കുകയും അഭ്യസിക്കുകയും ചെയ്യാത്തവർ സംസാരിക്കാതിരിക്കുന്നതായിരിക്കും ഉത്തമം. എല്ലാ ഫീല്‍ഡിലും അങ്ങനെയാണല്ലോ. നവ്യാ നായര്‍ അറിവില്ലായ്മ കൊണ്ടായിരിക്കാം വിവരക്കേട് പറഞ്ഞത്. പോട്ടെ, സാരമില്ല.

മനുഷ്യ ശരീരത്തെ കുറിച്ചും, ആന്തരിക അവയവങ്ങളെ കുറിച്ചും, ചിട്ടയായ യോഗാഭ്യസത്തിലൂടെ മനുഷ്യാവയവങ്ങള്‍ എങ്ങനെ സ്വാധീനിക്കപ്പെടുന്നു എന്നതിനെ കുറിച്ചും ‘ബീഹാര്‍ സ്‌കൂള്‍ ഓഫ് യോഗയും’, BKS അയ്യങ്കാറുമൊക്കെ ഇഷ്ടം പോലെ പുസ്തകങ്ങള്‍ പുറത്തിറക്കിയിട്ടുണ്ട്. ‘ബീഹാര്‍ സ്‌കൂള്‍ ഓഫ് യോഗ’-യുടെ ചില പുസ്തകങ്ങള്‍ ഒക്കെ എഴുതിയിരിക്കുന്നത് ഗ്ലാസ്ഗോയില്‍ നിന്ന് മെഡിസിനില്‍ MD വരെ നേടിയ സന്യാസികളാണ്. അത്തരക്കാര്‍ അഭിപ്രായം പറയട്ടെ. നവ്യാ നായരെ പോലുള്ളവര്‍ അറിവില്ലാത്ത മേഖലകളെ കുറിച്ച്‌ ഒന്നും സംസാരിക്കാതിരിക്കുന്നതാണ് നല്ലത്.

Tags :