video
play-sharp-fill
എൻജിഒ യൂണിയൻ സജീവ പ്രവർത്തകയായിരുന്ന നവിൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ ഇന്നലെ സർക്കാർ ജീവനക്കാരുടെ പണിമുടക്കിൽ പങ്കെടുത്തു: സി പി ഐ യും കോൺഗ്രസും നേതൃത്വം നൽകുന്ന സംഘടനകളാണ് പണിമുടക്കിന് ആഹ്വാനം നൽകിയത്.

എൻജിഒ യൂണിയൻ സജീവ പ്രവർത്തകയായിരുന്ന നവിൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ ഇന്നലെ സർക്കാർ ജീവനക്കാരുടെ പണിമുടക്കിൽ പങ്കെടുത്തു: സി പി ഐ യും കോൺഗ്രസും നേതൃത്വം നൽകുന്ന സംഘടനകളാണ് പണിമുടക്കിന് ആഹ്വാനം നൽകിയത്.

തിരുവനന്തപുരം: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച്‌ ഇന്നലെ സര്‍ക്കാര്‍ ജീവനക്കാരില്‍ ഒരു വിഭാഗം നടത്തിയ സമരത്തില്‍ പങ്കെടുത്ത് ആത്മഹത്യ ചെയത് എഡിഎം നവീന്‍ബാബുവിന്റെ ഭാര്യ മഞ്ജുഷയും.

കോണ്‍ഗ്രസ് അനുകൂല സംഘടനകളിലും സിപിഐയുടെ അനുകൂല സര്‍വീസ് സംഘടനകളിലും പെടുന്ന സര്‍ക്കാര്‍ ജീവനക്കാരാണ് സമരം നടത്തിയത്. ഈ കൂട്ടത്തിലാണ് മഞ്ജുഷയും സമരത്തില്‍ പങ്കാളിയായിരിക്കുന്നത്.

സി പി എം നേതൃത്വത്തിലുള എന്‍ജിഒ യൂണിയന്റെ സജീവ പ്രവര്‍ത്തകയായിരുന്നു മഞ്ജുഷ. ഇന്നലെ മഞ്ജുഷ ജോലിക്ക് കയറിയില്ല. നവീന്‍ബാബുവും ദീര്‍ഘനാള്‍ എന്‍ജിഒ യൂണിയന്റെ ഭാരവാഹിയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നേരത്തേ കോന്നി തഹസീല്‍ദാരായിരുന്ന മഞ്ജുഷയെ അവരുടെ തന്നെ അപേക്ഷയില്‍ സര്‍ക്കാര്‍ കളക്‌ട്രേറ്റിലെ സീനിയര്‍ സൂപ്രണ്ട് പദവിയിലേക്ക് മാറ്റിയിരുന്നു. നിലവിലെ മാനസീക സാഹചര്യത്തില്‍ കൂടുതല്‍ ഉത്തരവാദിത്വമുള്ള തഹസീല്‍ദാര്‍ തസ്തികയില്‍ നിന്ന് മാറ്റി പകരം

തന്നെ കളക്ടറേറ്റിലെ സീനിയര്‍ സൂപ്രണ്ട് പദവിയില്‍ നിയോഗിക്കണമെന്ന് ആവശ്യപ്പെട്ട് റവന്യൂ വകുപ്പിന് നല്‍കിയ അപേക്ഷയിലാണ് നടപടി.

ഏറെ ഉത്തരവാദിത്വമുള്ള ജോലി നിറവേറ്റാനുള്ള മാനസികാവസ്ഥയിലൂടെയല്ല കടന്നുപോകുന്നതെന്നും അപേക്ഷയില്‍ പറഞ്ഞിരുന്നു. തുടര്‍ന്ന് മഞ്ജുഷയുടെ അപേക്ഷ പരിഗണിച്ച്‌ കഴിഞ്ഞവര്‍ഷം ഡിസംബര്‍ ആദ്യം ലാന്‍ഡ് റവന്യൂ കമ്മീണര്‍ ഉത്തരവ് ഇറക്കിയിരുന്നു. സിപിഐയുടെ സര്‍വീസ് സംഘടനയായ ജോയിന്റ് കൗണ്‍സിലും കോണ്‍ഗ്രസ് അനുകൂല സംഘടനയായ സെറ്റോയും ആണ് പ്രധാനമായും പണി മുടക്കിയത്.