play-sharp-fill
ഫാം നവവത്സര ആഘോഷവും ആദരിക്കലും 13 – ന് കോട്ടയത്ത്:

ഫാം നവവത്സര ആഘോഷവും ആദരിക്കലും 13 – ന് കോട്ടയത്ത്:

സ്വന്തം ലേഖകൻ
കോട്ടയം: ഫ്രണ്ട്സ് ഓഫ് അമേരിക്കൻ റിട്ടേൺ ( ഫാം ) നേതൃത്വത്തിൽ നവവത്സര ആഘോഷങ്ങൾ 13-ന് കോട്ടയത്തു നടത്തും. കളക്ടറേറ്റിനു സമീപം ഫ്ലോറൽ പാലസ് ഹോട്ടലിൽ രാവിലെ 11 -ന് പരിപാടി ആരംഭിക്കും.

തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ മുഖ്യാതിഥി ആയിരിക്കും. ബെസ്റ്റ് നഴ്സിനുള്ള ദേശീയ അവാർഡ് ലഭിച്ച സൂസൻ ചാക്കോയെ കാഷ് അവാർഡും ഫലകവും നൽകി ആദരിക്കും.

അടുത്ത വർഷം മുതൽ ബെസ്റ്റ് നഴ്സ് അവാർഡ് നല്കുമെന്ന് ഫാം ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഫാം പ്രസിഡന്റ് മാത്യു കൊക്കുറ , ജനറൽ സെക്രട്ടറി ഇട്ടിക്കുഞ്ഞ് ഏബ്രഹാം എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group