നട്ടാശ്ശേരി വേമ്പിന്‍ കുളങ്ങര ശ്രീ മഹാവിഷ്ണു ക്ഷേത്രത്തില്‍ പന്തല്‍ കാല്‍ നാട്ടു കര്‍മ്മം നടത്തി; ചുറ്റമ്പലത്തിന്റെ കൃഷ്ണശിലയിലുള്ള കൊത്തു പണികള്‍ പുരോഗമിക്കുന്നു
സ്വന്തം ലേഖകന്‍
കോട്ടയം: നട്ടാശ്ശേരി വേമ്പിന്‍ കുളങ്ങര ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലെ ചുറ്റമ്പല നിര്‍മ്മാണാവശ്യത്തിനാ യുള്ള പന്തലിന്റെ കാല്‍ നാട്ടു കര്‍മ്മം ക്ഷേത്രം മേല്‍ശാന്തി ബ്രഹ്‌മശ്രീ സുബ്രഹ്‌മണ്യന്‍ നമ്പൂതിരിയുടെ കാര്‍മ്മികത്വത്തില്‍ നിര്‍വ്വഹിച്ചു. ക്ഷേത്രം പ്രസിഡണ്ട് ശ്രീ രാജേന്ദ്രന്‍ നടുവിലട്ടേല്‍, സെക്രട്ടറി ശ്രീ സുകുമാരന്‍ നായര്‍ ഏര്‍ത്തയില്‍ മറ്റു ക്ഷേത്ര ഭാരവാഹികള്‍, ഭക്തജനങ്ങള്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
ചുറ്റമ്പലത്തിന്റെ കൃഷ്ണശിലയിലുള്ള കൊത്തു പണികള്‍ പുരോഗമിച്ചു കൊണ്ടിരിക്കുകയും തടിപ്പണികള്‍ ഉടന്‍ തുടങ്ങുന്നതും ആകുന്നു. പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കായി എല്ലാ ഭക്തജനങ്ങളുടെയും സഹായ സഹകരണങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നതായി ക്ഷേത്രം ഭാരവാഹികള്‍ അറിയിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0