play-sharp-fill
കോട്ടയം നാട്ടകം എം സി റോഡിൽ കെ.എസ്.ആർ.ടി.സി ബസിടിച്ച് കാൽനടയാത്രക്കാരന് പരിക്ക്

കോട്ടയം നാട്ടകം എം സി റോഡിൽ കെ.എസ്.ആർ.ടി.സി ബസിടിച്ച് കാൽനടയാത്രക്കാരന് പരിക്ക്

സ്വന്തം ലേഖകൻ

കോട്ടയം: നാട്ടകം എം.സി റോഡിൽ കെ.എസ്.ആർ.ടി.സി ബസിടിച്ച് കാൽനടയാത്രക്കാരന് പരിക്ക്.

പാക്കിൽ സ്വദേശി ബിബിനാണ് (35) പരിക്കേറ്റത്. ഇദ്ദേഹത്തെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ നാട്ടകം പോളിടെക്നിക് കോളജിന് സമീപം എം.സി റോഡിലായിരുന്നു അപകടം.

സെന്റ് തോമസ് ഫൈനാൻസിലെ പിരിവുകാരനാണ് ഇദ്ദേഹം. സമീപത്തെ കടകളിൽ പിരിവ് നടത്തിയ ശേഷം പുറത്തേയ്ക്ക് ഇറങ്ങിയെത്തിയ ഇയാളെ കോട്ടയം ഭാഗത്തേയ്ക്ക് പോകുകയായിരുന്ന കെ.എസ്.ആർ.ടി.സി സൂപ്പർ ഫാസ്റ്റ് ഇടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ റോഡിൽ തലയിടിച്ചാണ് വീണത്. അപകടത്തെ തുടർന്ന് ഓടിക്കൂടിയ നാട്ടുകാർ ചേർന്നാണ് ഇയാളെ ആശുപത്രിയിൽ എത്തിച്ചത്.

തലയ്ക്ക് പരിക്കേറ്റതിനാൽ സ്കാനിംങ്ങിന് വിധേയനാക്കി. ചിങ്ങവനം പൊലീസ് സ്ഥലത്ത് എത്തി തുടർനടപടികൾ സ്വീകരിച്ചു. അപകടത്തെ തുടർന്ന് എം.സി റോഡിൽ ഗതാഗതം തടസപ്പെട്ടു.