video
play-sharp-fill
ദേശിയ പണിമുടക്ക്: ജില്ലയിലെ മുഴുവൻ വ്യാപാരസ്ഥാപനങ്ങളും അടച്ചിടുമെന്ന് വ്യാപാരി വ്യവസായി സമിതി കോട്ടയം ജില്ലാ കമ്മിറ്റി;പണിമുടക്ക് വിജയിപ്പിക്കാൻ സംയുക്ത സമര സമിതിയുടെ ആഹ്വാനം

ദേശിയ പണിമുടക്ക്: ജില്ലയിലെ മുഴുവൻ വ്യാപാരസ്ഥാപനങ്ങളും അടച്ചിടുമെന്ന് വ്യാപാരി വ്യവസായി സമിതി കോട്ടയം ജില്ലാ കമ്മിറ്റി;പണിമുടക്ക് വിജയിപ്പിക്കാൻ സംയുക്ത സമര സമിതിയുടെ ആഹ്വാനം

സ്വന്തം ലേഖകൻ

കോട്ടയം : ഇന്ന് അർദ്ധരാത്രി മുതൽ ആരംഭിക്കുന്ന ദ്വിദിന പണിമുടക്കിൽ ജില്ലയിലെ മുഴുവൻ വ്യാപാരസ്ഥാപനങ്ങളും അടച്ചിടുമെന്ന് വ്യാപാരി വ്യവസായി സമിതി കോട്ടയം ജില്ലാ കമ്മിറ്റി.

ജനങ്ങളുടെ സാമ്പത്തിക ശേഷി തകർക്കുന്നതും കോർപ്പറേറ്റുകളെ സഹായിക്കുന്നതുമായ നിലപാടുകളിൽ നിന്ന് കേന്ദ സർക്കാർ പിന്മാറണം.അതിനാൽ വ്യാപാര സ്ഥാപനങ്ങൾ അടച്ച് പണിമുടക്ക് വിജയിപ്പിക്കുന്നതിൽ പങ്കാളികളാകുമെന്ന് വ്യാപാരി വ്യവസായി സമിതി സമിതി ജില്ലാ പ്രസിഡന്റ് ഔസേപ്പച്ചൻ തകിടിയേൽ, സെക്രട്ടറി ജോജി ജോസഫ് ജില്ല ട്രഷറർ പി.എ അബ്ദുൾ സലിം അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

യാത്രകൾ ഒഴിവാക്കിയും കടകളടച്ചും വാഹനങ്ങൾ നിരത്തിൽ ഇറക്കാതെയും സഹകരിക്കണമെന്ന് സംയുക്ത ട്രേഡ് യൂണിയൻ ജില്ലാകമ്മിറ്റിയും അഭ്യർഥിച്ചു.