play-sharp-fill
മുല്ലപ്പെരിയാർ ഡാം സ്വന്തമാക്കാൻ തമിഴ്നാട്  ശ്രമിച്ചിരുന്നു: പി.സി.തോമസ്

മുല്ലപ്പെരിയാർ ഡാം സ്വന്തമാക്കാൻ തമിഴ്നാട് ശ്രമിച്ചിരുന്നു: പി.സി.തോമസ്

സ്വന്തം ലേഖകൻ

കോട്ടയം: കേരളത്തോട് പറയാതെ ഡാം തുറന്നു വിടാ൯ തയ്യാറായ തമിഴ്നാട്, മുല്ലപ്പെരിയാർ ഡാം തന്നെ സ്വന്തമാക്കാൻ കുൽസിത നീക്കം നടത്തി ഒരവസരത്തിൽ വിജയം വരിച്ചവരാണ് എന്ന്, കേരള കോൺഗ്രസ് വർക്കിങ് ചെയർമാനും മുൻ കേന്ദ്ര മന്ത്രിയുമായ പി.സി.തോമസ്.


കേരളത്തിലെ ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്ത്, കേരളവുമായി ആലോചിച്ചല്ലാതെ ഒരു കാരണവശാലും, കേരള അതിർത്തിക്കുള്ളിലുള്ള, കേരളത്തിൻറെ മാത്രമായ മുല്ലപ്പെരിയാർ ഡാം തമിഴ്നാട് തുറന്നു വിടാൻ പാടില്ലാത്തതാണ്. എന്നാൽ കഴിഞ്ഞ ദിവസം അവർ ഡാം തുറന്നു വിട്ടു. കേരളത്തോട് പറയാൻ പോലും തയ്യാറാകാതെ. ഇത് വളരെ പ്രാധാന്യത്തോടെ ബന്ധപ്പെട്ടവർ കാണേണ്ടതാണ്. ശക്തമായ നടപടി തമിഴ്നാട് സർക്കാരിനെതിരെ നടത്തേണ്ടതാണ് എന്നതിൽ സംശയമില്ല. തോമസ് വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുല്ലപ്പെരിയാർ ഡാം സ്വന്തമാക്കുവാൻ തമിഴ്നാട് നടത്തിയ നീചമായ നീക്കം, കേന്ദ്ര ഗവൺമെൻറ് രജിസ്റ്റർ തിരുത്തിക്കൊണ്ടാണ്. “നാഷണൽ രജിസ്റ്റർ ഓഫ് ലാർജ് ഡാംസ്”, ഇന്ത്യയിലെ ഡാമുകളെ സംബന്ധിച്ചുള്ള മുഴുവൻ വിവരങ്ങളും രേഖപ്പെടുത്തിയിട്ടുള്ള ഔദ്യോഗിക രജിസ്റ്ററാണ്. ആരുമറിയാതെ തമിഴ്നാട് എങ്ങനെയോ അതു തിരുത്തുകയും, (ആരെയൊക്കെയോ സ്വാധീനിച്ചിരിക്കാം അത് ചെയ്തത്) മുല്ലപ്പെരിയാർ ഡാം പൂർണ്ണമായിട്ടും തമിഴ്നാടി൯റേതാക്കി മാറ്റുകയും ചെയ്തിരുന്നു. കേരള ഗവൺമെൻറോ, കേരളത്തിലെ ആളുകളോ അതറിഞ്ഞില്ല.

മുല്ലപെരിയാർ വിഷയത്തെക്കുറിച്ച് കൂടുതൽ പഠിച്ചപ്പോൾ ഈ വിവരം ഞെട്ടലോടെയാണ് താൻ മനസ്സിലാക്കിയത് എന്നും ഉടൻ തന്നെ അത് തിരുത്തിക്കുവാൻ നടപടി ആവശ്യപ്പെട്ടുകൊണ്ട് ഇന്ത്യൻ പ്രധാനമന്ത്രിയേയും, കേരള മുഖ്യമന്ത്രിയും, നേരിൽ കണ്ട് നിവേദനം നല്കുകയും ചെയ്തതാണ്.

തോമസ് പറഞ്ഞു.പക്ഷേ ഒരു നടപടിയും ഉണ്ടായില്ല. തിരുത്തപ്പെട്ട ഡാം രജിസ്ട്രേഷൻ അനുസരിച്ച്, മുല്ലപ്പെരിയാർ ഡാം പൂർണമായും തമിഴ്നാടി൯റേതാണെന്നും, തമിഴ്നാട് അതിർത്തിക്കുള്ളിൽ ആണെന്നും വ്യക്തമാക്കപ്പെട്ടു. അവസാനം കേരള ഹൈക്കോടതിയിൽ ഒരു പൊതുതാൽപര്യഹർജി താൻ വാദിയായി കൊടുക്കുകയാണ് ചെയ്തത്. താൻ തന്നെയാണ് കേസ് വാദിച്ചതും. തൻറെ വാദം കേട്ടു തുടങ്ങിയപ്പോഴേ കോടതി അമ്പരന്നുപോയി. പ്രത്യേക ഹർജി നൽകി കേന്ദ്ര സർക്കാരിൻറെ അധീനതയിലുള്ള ഒറിജിനൽ ഡാം രജിസ്റ്റർ കോടതിയിൽ ഹാജരാക്കിച്ചു. അതു വന്നപ്പോൾ കേരള അതിർത്തിയിൽ അല്ല മുല്ലപ്പെരിയാർ ഡാം എന്നും, അത് പൂർണ്ണമായും തമിഴ്നാട് അതിർത്തിയിൽ ആണെന്നും, വ്യക്തമായി രേഖപ്പെടുത്തിയത് കാണാമായിരുന്നു. കോടതി തനിക്ക് അനുകൂലമായി വിധി പ്രസ്താവിച്ചു. രജിസ്റ്ററിലെ തെറ്റു തിരുത്തി മുല്ലപ്പെരിയാർ പൂർണ്ണമായിട്ടും കേരള അതിർത്തികളിലും, കേരളത്തിത്തി൯റേതുമായി രജിസ്റ്ററിൽ വ്യത്യാസം വരുത്തി.

അങ്ങനെ തമിഴ്നാട് പിടിച്ചുപറിച്ച മുല്ലപ്പെരിയാർ ഡാം ഈ കേസ് മൂലം കൊല്ലം കേരളം തിരിച്ചുപിടിച്ചു. തോമസ് പറഞ്ഞു.

“ചരിത്രം എന്നിലൂടെ” എന്ന തൻറെ പുസ്തകത്തിലെ 219 മുതൽ 223 വരെ പേജുകളിൽ ഈ കാര്യങ്ങൾ വ്യക്തമായി വിശദീകരിച്ചിട്ടുണ്ട്. തോമസ് അറിയിച്ചു.

പത്രസമ്മേളനത്തിൽ കേരള കോൺഗ്രസ് കോട്ടയം ജില്ലാ പ്രസിഡണ്ട് സജി മഞ്ഞക്കടമ്പിൽ കോട്ടയം സ്റ്റേറ്റ് കമ്മിറ്റി ഓഫീസ് സെക്രട്ടറി എ കെ ജോസഫ്, കോട്ടയം നിയോജകമണ്ഡലം പ്രസിഡൻറ് കുര്യൻ പി കുര്യൻ എന്നിവരും പങ്കെടുത്തു.