play-sharp-fill
ദേശീയപാതയില്‍ മുപ്പത്തഞ്ചാംമൈല്‍ മുതല്‍ കുട്ടിക്കാനം വരെയുള്ള ഭാഗങ്ങളിൽ ദിശാബോര്‍ഡുകളും ബാരിക്കേഡുകളും കാടുകയറി മൂടിയ നിലയിൽ; കൊടും വളവും കുത്തിറക്കവുമുള്ള റോഡില്‍ അപകടങ്ങൾ പതിവാകുന്നു; വാഹന യാത്ര അതീവദുഷ്കരം

ദേശീയപാതയില്‍ മുപ്പത്തഞ്ചാംമൈല്‍ മുതല്‍ കുട്ടിക്കാനം വരെയുള്ള ഭാഗങ്ങളിൽ ദിശാബോര്‍ഡുകളും ബാരിക്കേഡുകളും കാടുകയറി മൂടിയ നിലയിൽ; കൊടും വളവും കുത്തിറക്കവുമുള്ള റോഡില്‍ അപകടങ്ങൾ പതിവാകുന്നു; വാഹന യാത്ര അതീവദുഷ്കരം

മുണ്ടക്കയം ഈസ്റ്റ്: ദേശീയപാതയില്‍ മുപ്പത്തഞ്ചാംമൈല്‍ മുതല്‍ കുട്ടിക്കാനം വരെയുള്ള ഭാഗത്തെ റോഡിന്‍റെ വശങ്ങളില്‍ സ്ഥാപിച്ചിരിക്കുന്ന ദിശാബോർഡുകളും ബാരിക്കേഡുകളും കാടുകയറി മൂടി.

ഒട്ടുമിക്ക ഇടങ്ങളിലും അപകടങ്ങള്‍ ഒഴിവാക്കാനായി സ്ഥാപിച്ചിരിക്കുന്ന ബാരിക്കേഡുകള്‍ പയർവള്ളി മൂടിയനിലയിലാണ്.
മുൻകാലങ്ങളില്‍ ഓരോ ഇടവേളകളിലും റോഡിന്‍റെ വശങ്ങളിലെ കാടുകള്‍ വെട്ടിമാറ്റി വാഹനയാത്ര സുഗമമാക്കിയിരുന്നു.

കഴിഞ്ഞ ഏതാനും വർഷങ്ങള്‍ക്കുമുൻപ് റോഡിലെ കള നീക്കം ചെയ്ത ഇനത്തില്‍ വൻ തുകയുടെ ക്രമക്കേട് നടന്നെന്ന് ആക്ഷേപം ഉയർന്നിരുന്നു. പാതയോരത്തെ കാട് വെട്ടിമാറ്റാതെ ഈ ഇനത്തില്‍ ദേശീയപാതാ വിഭാഗം വൻ തുക ചെലവഴിച്ചെന്ന കണക്കും പുറത്തുവന്നിരുന്നു. ഇതു വലിയ വിവാദങ്ങള്‍ക്കു വഴിവയ്ക്കുകയും ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിനുശേഷം പാതയുടെ വശങ്ങളില്‍ അപകടകരമായ രീതിയില്‍ വളർന്നുനില്‍ക്കുന്ന കാടുപടലങ്ങള്‍ വെട്ടിമാറ്റാൻ ദേശീയപാതാ വിഭാഗം തയാറാകുന്നില്ലെന്ന ആക്ഷേപമാണ് ഉയരുന്നത്. കൊടും വളവും കുത്തിറക്കവുമുള്ള റോഡില്‍ നിരവധി അപകടങ്ങളാണ് ഓരോ ദിവസവും ഉണ്ടാകുന്നത്. സിഗ്നല്‍ ലൈറ്റുകളുടെ അഭാവവും റോഡിന്‍റെ വീതി കുറവുമെല്ലാം അപകടങ്ങള്‍ക്കു വഴിവയ്ക്കുന്നുണ്ട്.

രാത്രികാലങ്ങളില്‍ കോടമഞ്ഞുകൂടി ഇറങ്ങുന്നതോടെ മേഖലയിലൂടെയുള്ള വാഹന യാത്ര ദുഷ്കരമാകും. വഴി പരിചയമില്ലാത്ത വാഹന ഡ്രൈവർമാരാണ് കൂടുതലും അപകടത്തില്‍പ്പെടുന്നത്.

കാട് വളർന്നുനില്‍ക്കുന്നതുമൂലം പകല്‍ സമയങ്ങളില്‍ റോഡിന്‍റെ വശത്തുകൂടിയുള്ള കാല്‍നടയാത്ര പോലും അസാധ്യമാണ്. കഴിഞ്ഞ രണ്ടുമാസത്തിനിടയില്‍ ചെറുതും രണ്ടുമാസത്തിനിടയില്‍ ചെറുതും വലുതുമായ നിരവധി അപകടങ്ങളാണ് കുട്ടിക്കാനത്തിനും മുണ്ടക്കയത്തിനും ഇടയില്‍ ഉണ്ടായിട്ടുള്ളത്.

ക്രാഷ് ബാരിയറുകളിലും സിഗ്നല്‍ ലൈറ്റുകളിലുമുള്ള കാടുപടലങ്ങള്‍ വെട്ടിമാറ്റിയാല്‍ ഒരു പരിധിവരെ മേഖലയിലെ യാത്ര അപകടരഹിതമാക്കാൻ സാധിക്കും.