Spread the love

തിരുവനന്തപുരം: സംസ്ഥാന സിലബസിലുള്ള എല്ലാ സ്‌കൂളുകളിലെയും 2026–27 അദ്ധ്യയന വർഷത്തെ ഒന്നു മുതൽ എല്ലാ ക്ലാസിലേക്കുമുള്ള പ്രവേശനം നാളെ മുതൽ ആരംഭിക്കും.

video
play-sharp-fill

ജൂൺ ഒന്നിന് പ്രവേശനോത്സവത്തോടുകൂടി ക്ലാസ്‌ തുടങ്ങും. ഒന്നാം ക്ലാസ്‌ പ്രവേശനത്തിനുള്ള കുറഞ്ഞ പ്രായപരിധി അഞ്ച്‌ വയസാണ്‌.

പ്രവേശനത്തിന്‌ പരീക്ഷകൾ നടത്തരുതെന്നും പൊതുവിദ്യാലയങ്ങളിലെത്തുന്ന എല്ലാ കുട്ടികൾക്കും പ്രവേശനം ഉറപ്പാക്കണമെന്നും കർശന നിർദ്ദേശമുണ്ട്‌.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒന്നു മുതൽ എട്ടു വരെ ക്ലാസുകളിലെ കുട്ടികൾക്ക്‌ പുസ്‌തകം, യൂണിഫോം എന്നിവ പൂർണമായും സ‍ൗജന്യമാണ്‌. ഇതിന്റെ പേരിൽ യാതൊരു പണപ്പിരിവും പാടില്ലെന്നും നിർദ്ദേശമുണ്ട്‌.