Spread the love

തൃശൂർ: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഗുണ്ടയുടെ വിവാഹത്തില്‍ പങ്കെടുത്തു. രണ്ട് പൊലീസുകാർക്ക് സസ്പെൻഷൻ.

video
play-sharp-fill

അന്തിക്കാട് പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസർമാരായ അമല്‍ദേവ്, മുഹിബ് റഹ്മാൻ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. തൃശൂർ റൂറല്‍ എസ്.പി ബി. കൃഷ്ണകുമാർ ആണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്.

നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ മണലൂർ സ്വദേശിയുടെ വിവാഹ സല്‍ക്കാരത്തിലാണ് പൊലീസുകാർ പങ്കെടുത്തത്. ഗുണ്ടകളുമായും സാമൂഹിക വിരുദ്ധരുമായും പൊലീസുകാർ ബന്ധം പുലർത്തുന്നത് സേനയുടെ അന്തസ്സിന് നിരക്കാത്തതാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രണ്ട് ദിവസം മുൻപാണ് പൊലീസുകാർക്കെതിരെയുള്ള നടപടി ഉണ്ടായത്. സംഭവത്തെക്കുറിച്ച്‌ സ്പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം നടത്തി വരികയാണ്. വരും ദിവസങ്ങളില്‍ കൂടുതല്‍ നടപടികള്‍ ഉണ്ടായേക്കുമെന്നാണ് സൂചന.